കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശോഭാ സുരേന്ദ്രന് ധാര്‍ഷ്ട്യം'; പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി

Google Oneindia Malayalam News

പാലക്കാട്: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പാലക്കാട് ജില്ലാ സമിതിയില്‍ രൂക്ഷ വിമര്‍ശനം. നിയമസഭ തിരഞ്ഞടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് സംസ്ഥാന നേതൃത്വത്തിനെതിരെ പരാതി നല്‍കിയതില്‍ ശോഭ സുരേന്ദ്രനെതിരെ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകതകളാണ് തിരഞ്ഞെടുപ്പിനെ ബാധിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ സി കൃഷ്ണകുമാറായിരുന്നു സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയസാധ്യത കൂടുമായിരുന്നെന്നും ജില്ലാ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ശോഭ സുരേന്ദ്രന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

Shoba Surendran

രാവിലെ ഒമ്പത് മണിക്ക് ശേഷം മാത്രമാണ് ശോഭാ സുരേന്ദ്രന്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നത്. ധാര്‍ഷ്യം നിറഞ്ഞ പെരുമാറ്റം, വീട് കയറിയുള്ള പ്രചാരണവും ജന സമ്പര്‍ക്ക പരിപാടിയും ഫലപ്രദമായില്ല. തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ശോഭ സുരേന്ദ്രനെതിരെ ഉയര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ നേതാക്കളില്‍ ഭൂരിപക്ഷവും ശോഭ സുരേന്ദ്രനെതിരെ രംഗത്ത് വന്നത്.

മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച കൃഷ്ണകുമാറിനെതിരെ പരാതി നല്‍കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത നടപടി കടുത്ത അപരാധമാണെന്നും ജില്ലാ നേതാക്കള്‍ കുറ്റപ്പെടുത്തി. ശോഭയുടെ പരാതി മാധ്യമങ്ങളില്‍ വരാന്‍ ഇടയായതിനെ കുറിച്ച് അന്വേഷിക്കണമെന്നും സമിതിയില്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

English summary
BJP palakkad district meeting criticism against Shobha Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X