മുഴുവൻ സമയ പാർട്ടി പ്രവർത്തകർക്ക് അലവൻസ്; തിരിച്ചുവരവിന് പദ്ധതികൾ ആരാഞ്ഞ് ബിജെപി
പാർട്ടി പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കുന്നതിനുള്ള ആലോചനയും നടക്കുന്നുണ്ട്
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിട്ടതിന്റെ ആഘാതത്തിൽ നിന്ന് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബിജെപി കേരള ഘടകം. പ്രതീക്ഷിച്ച സീറ്റുകൾ ലഭിച്ചില്ലെന്ന് മാത്രമല്ല ആകെയുണ്ടായിരുന്ന ഒന്ന് നഷ്ടമാവുകയും വോട്ട് വിഹിതത്തിലടക്കം ഇടിവ് സംഭവിക്കുകയും ചെയ്ത ബിജെപി ഇതിനുള്ള കാരണങ്ങൾ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഇതോടൊപ്പം പാർട്ടി പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കുന്നതിനുള്ള ആലോചനയും നടക്കുന്നുണ്ട്.

എങ്ങനെ തോൽവി സംഭവിച്ചു എന്ന് വ്യക്തമാക്കാൻ സ്ഥാനാർഥികളായിരുന്നവരുമായി ബിജെപി സംസ്ഥാന നേതാക്കൾ ആശയ വിനിമയം നടത്തിയിരുന്നു. ഓൺലൈനായി നടന്ന യോഗത്തിൽ പല സ്ഥാനാർഥികളും തോൽവിക്ക് കാരണമെന്ന് അവർ വിലയിരുത്തുന്ന കാരണങ്ങൾ നേതൃത്വത്തെ അറിയിച്ചു.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ കാരണമായി മിക്ക സ്ഥാനാർത്ഥികളും ഉയർത്തിക്കാട്ടിയത് വിവിധ പരിവാർ സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയാതിരുന്നതാണ്. എല്ലാ മണ്ഡലങ്ങളിലും സംയോജകരെ വച്ചെങ്കിലും ഇത് ഫലപ്രദമാക്കാൻ കഴിഞ്ഞില്ല. ഇതിൽ പലരും രാഷ്ട്രീയ പ്രവർത്തനം അറിയാത്തവരുമായിരുന്നു. അതും തിരിച്ചടിയായി. ഇതിനു പുറമേ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തരത്തിൽ ഹൈന്ദവ ഐക്യം ഊട്ടിഉറപ്പിക്കുവാൻ ഇക്കുറി കഴിഞ്ഞിരുന്നില്ല.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍
ചില മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിലടക്കം പിഴവ് സംഭവിച്ചതായി നേതാക്കൾ ചൂണ്ടികാട്ടി. സ്ഥാനാർത്ഥിത്വം കിട്ടാത്ത ചിലർ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറിയെന്നും ആരോപണമുയർന്നു. സ്ഥാനാർഥികളിലെ താരസാനിധ്യം മുതലാക്കാൻ കഴിയാതിരുന്നത് പോലും ഇതിന്റെ തെളിവാണെന്നാണ് വിലിയിരുത്തപ്പെടുന്നത്.
അതേസമയം പാർട്ടിയുടെ പ്രവർത്തനം കേരളത്തിൽ ശക്തമാക്കുന്നതിനായി മുഴുവൻ സമയ പ്രവർത്തകർക്ക് മറ്റ് കേഡർ പാർട്ടികളുടെ ശൈലിയിൽ പാർട്ടി അലവൻസ് ഏർപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. സ്ഥാനാർത്ഥികളായ ചില മുതിർന്ന നേതാക്കൾ ചർച്ചയിൽ നിന്നും വിട്ടുനിന്നതും ചർച്ചയായിട്ടുണ്ട്.
ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications