സദാനന്ദന് എംപിയുടെ കാല്‍വെട്ടിയ കേസ്; സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി, യാത്രയയപ്പില്‍ ശൈലജയും
കണ്ണൂര്‍: രാജ്യസഭാ എംപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്റെ കാല് വെട്ടി മാറ്റിയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ തലശേരി കോടതിയില്‍ കീഴടങ്ങി. ഇവരെ നടപടിക്രമങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. 12 പ്രതികളില്‍ എട്ട് പേരെയാണ് ശിക്ഷിച്ചിരുന്നത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് കീഴടങ്ങേണ്ടി വന്നത്.
1994 ജനുവരി 25ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നടന്ന കാലമായിരുന്നു ഇത്. സദാനന്ദന് ആക്രമിക്കപ്പെടുന്നതിന് മുമ്പും ശേഷവും കൂത്തുപറമ്പ് ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്ഷമുണ്ടായികുന്നു. സദാനന്ദന് ആക്രമിക്കപ്പെട്ട തൊട്ടടുത്ത ദിവസം എസ്എഫ്ഐ നേതാവിലെ കൊലപ്പെടുത്തിയതും വലിയ വിവാദമായിരുന്നു.

മുന്‍ മന്ത്രി കെകെ ശൈലജ പ്രതികള്‍ക്ക് നല്കിയ സ്വീകരണത്തില്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയായിട്ടുണ്ട്. മറ്റു സിപിഎം നേതാക്കള്‍ക്കൊപ്പം ശൈലജ എംഎല്‍എ പങ്കെടുക്കുന്ന വീഡിയോ പുറത്തുവന്നു. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലായിരുന്നു കീഴടങ്ങുന്നതിന് മുമ്പ് പ്രതികള്‍ക്ക് യാത്ര അയപ്പ് നല്‍കിയത്. ഇതിനെതിരെ സദാനന്ദന് എംപി തന്നെ രംഗത്തുവരികയും ചെയ്തു.
30 വര്‍ഷം മുമ്പാണ് മട്ടന്നൂരിന് അടുത്തുവച്ച് സദാനന്ദനെതിരെ ആക്രമണം ഉണ്ടായത്. കണ്ണൂര്‍ ജില്ലയിലെ പ്രധാന ആര്‍എസ്എസ് നേതാവായിരുന്നു സദാനന്ദന്. തങ്ങളുടെ പ്രവര്‍ത്തകര്‍ക്കെതിരായ നീക്കത്തില്‍ പങ്കുള്ള വ്യക്തി എന്ന നിലയിലാണ് സദാനന്ദനെ സിപിഎം പ്രവര്‍ത്തകര്‍ കണ്ടിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് കാലുകളും നീക്കം ചെയ്തതോടെ കൃത്രിമ കാല് ഉപയോഗിച്ചാണ് സദാനന്ദന് നടക്കുന്നത്.
12 പേരെ പ്രതിചേര്‍ത്താണ് കേസെടുത്തത്. വിചാരണ കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അപ്പീല്‍ നല്‍കിയതോടെ നാലുപേരെ വെറുതെ വിട്ട ഹൈക്കോടതി ബാക്കി പ്രതികളുടെ ശിക്ഷ കൂട്ടുകയാണ് ചെയ്തത്. ഏഴ് വര്‍ഷം തടവ് എന്നത് എഴ് വര്‍ഷം കഠിന തടവാക്കി മാറ്റി. 25000 രൂപ പിഴ 50000 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിക്കുക പോലും ചെയ്യാതെ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് കീഴടങ്ങാന്‍ നോട്ടീസ് ലഭിച്ചത്.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സദാനന്ദന്. 2016ല്‍ നരേന്ദ്ര മോദി സദാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കണ്ണൂരില്‍ വന്നത് ഈ ബന്ധത്തിന്റെ തെളിവാണ്. അടുത്തിടെ സദാനന്ദനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ച പിന്നാലെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്.
സദാനന്ദന്റെ രാജ്യസഭാ അംഗത്വത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ഏതെങ്കിലും രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെയാണ് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യാറുള്ളത്. രാഷ്ട്രീയ പ്രവര്ത്തകന് മാത്രമായ വ്യക്തിയെ എന്ത് അടിസ്ഥാനത്തിലാണ് നാമനിര്‍ദേശം ചെയ്തത് എന്നായിരുന്നു രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചോദ്യം. അധാര്‍മികം എന്നാണ് ഇതിനെ ചെന്നിത്തല വിശേഷിപ്പിച്ചത്.
-
സ്ത്രീകൾക്ക് മാസം 2000 രൂപ, വർഷം മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ, തമിഴ്നാട്ടിലെ ബിജെപി പ്രകടന പത്രിക -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ'












Click it and Unblock the Notifications