കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നറുക്ക് വീണാല്‍ കൊച്ചി കോർപ്പറേഷന്‍ ഭരണം യുഡിഎഫിന്': ഒന്നും സംഭവിച്ചില്ല, രണ്ടാമതും ബിജെപി തന്നെ

Google Oneindia Malayalam News

കൊച്ചി: നിയമപോരാട്ടത്തിലൂടെ കൊച്ചി കോര്‍പ്പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് വാർഡ് പിടിക്കാമെന്നുള്ള യു ഡി എഫിന്റെ മോഹം വിഫലമായി. രണ്ട് തവണയും ഭാഗ്യം തുണച്ചതോടെ ബി ജെ പിയിലെ പത്മകുമാരി കൗണ്‍സിലര്‍ സ്ഥാനം നിലനിർത്തുകയായിരുന്നു. കോടതി മുറിയില്‍ നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു ബി ജെ പി അംഗം പദവി നിലനിർത്തിയത്.

2022 ല്‍ കൊച്ചിന്‍ കോർപ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിനായിരുന്നു യു ഡി എഫിലെ എന്‍ വേണുഗോപാലിനെ പരാജയപ്പെടുത്തി പത്മകുമാരി വിജയിച്ചത്. യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി കൂടിയായ വേണുഗോപാലിനെതിരെ നേടിയ വിജയം ബി ജെ പി വലിയ തോതില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

ദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതിദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതി

ആകെ 496 പേർ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കില്‍ പോളിങ്

തിരഞ്ഞെടുപ്പില്‍ ഇതുവരെ ഇല്ലാത്ത പ്രക്രിയയായിരുന്നു കൊച്ചിന്‍ കോർപ്പറേഷനിലെ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ നടന്നത്. ആകെ 496 പേർ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കില്‍ പോളിങ് കഴിഞ്ഞപ്പോള്‍ മെഷീനില്‍ രേഖപ്പെടുത്തിയത് ആകെ 495 വോട്ടുകള്‍ മാത്രമായിരുന്നു. ഒരു വോട്ടുകൂടിയുണ്ടെങ്കിലെ കണക്ക് തുല്യമാക്കി തിരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളു.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

ഇതോടെ യു ഡി എഫും എല്‍ ഡി എഫും ബി ജെ പിയും

ഇതോടെ യു ഡി എഫും എല്‍ ഡി എഫും ബി ജെ പിയും ഉള്‍പ്പടേയുള്ള എല്ലാ പാർട്ടിക്കാരുടേയും സമ്മതത്തോടെ പ്രിസൈഡിങ് ഓഫീസര്‍ ഒരു വോട്ട് ചെയ്യാന്‍ തീരുമാനിച്ചു. പ്രിസൈഡിങ് ഓഫീസർ ആർക്ക് വോട്ട് ചെയ്യണമെന്ന് വോട്ടെടുപ്പിലൂടെയായിരുന്നു തീരുമാനിച്ചത്. എല്ലാ സ്ഥാനാർത്ഥികളുടേയും പേരെഴുതി നറുക്കിട്ടപ്പോള്‍ നറുക്ക് വീണത് ബി ജെ പി സ്ഥാനാർത്ഥിക്കായിരുന്നു.

യു ഡി എഫ് വിജയം ഉറപ്പിച്ച സീറ്റില്‍ ഒരു

തുടർന്ന് പ്രിസൈഡിങ് ഓഫീസർ ബി ജെ പി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത് പോളിങ് നടപടികള്‍ പൂർത്തികരിക്കുകയും ചെയ്തു. എന്നാല്‍ യഥാർത്ഥ ട്വിസ്റ്റ് നടക്കുന്നത് വോട്ട് എണ്ണിയപ്പോഴായായിരുന്നു. യു ഡി എഫ് വിജയം ഉറപ്പിച്ച സീറ്റില്‍ ഒരു വോട്ടിന്റെ ബലത്തില്‍ ബി ജെ പി വിജയിച്ചു. തോല്‍വിയുടെ ആഘാതം മാറുന്നതിന് മുമ്പ് തന്നെ യു ഡി എഫ് സ്ഥാനാർത്ഥി പരാതിയുമായി നേരെ കോടതിയിലെത്തി.

ബി ജെ പി സ്ഥാനാർത്ഥി വിജയിക്കാന്‍ കാരണം പ്രിസൈഡിങ്

ബി ജെ പി സ്ഥാനാർത്ഥി വിജയിക്കാന്‍ കാരണം പ്രിസൈഡിങ് ഓഫീസര്‍ ക്രമവിരുദ്ധമായി ചെയ്ത വോട്ടാണെന്നു എന്‍ വേണുഗോപാല്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ വാദിച്ചിരുന്നത്. വേണുഗോപാലിന്റെ വാദം കോടതി അംഗീകരിക്കുകയും ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലാണ് പ്രിസൈഡിങ് ഓഫീസര്‍ വോട്ടുചെയ്തതെന്ന് വിലയിരുത്തുകയും ചെയ്ത കോടതി ആ വോട്ട് റദ്ദ് ചെയ്തു.

യു ഡി എഫ് , ബി ജെ പി സ്ഥാനാർത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ

ഇതോടെ യു ഡി എഫ് , ബി ജെ പി സ്ഥാനാർത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം 181 എണ്ണം വീതമായി. തുടർന്നാണ് വിജയിയെ തിരഞ്ഞെടുക്കാന്‍ കോടതി മുറിയില്‍ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. കോടതിമുറിയില്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ ഒരിക്കല്‍ കൂടി ബി ജെ പിയേയും പത്മകുമാരിയേയും ഭാഗ്യം തുണയ്ക്കുകയായിരുന്നു.

ബി ജെ പി സീറ്റ് നിലനിർത്തിയതോടെ കൊച്ചി കോർപ്പറേഷന്‍

ബി ജെ പി സീറ്റ് നിലനിർത്തിയതോടെ കൊച്ചി കോർപ്പറേഷന്‍ ഭരണം പിടിക്കാനുള്ള യു ഡി എഫ് നീക്കം കൂടിയാണ് വിഫലമായത്. വേണുഗോപാലാണ് വിജയിക്കുന്നതെങ്കില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ മെനഞ്ഞിരുന്നു. സ്വതന്ത്രരെ ഒപ്പം നിർത്തി കോർപ്പറേഷന്‍ പിടിക്കാനായിരുന്നു കോണ്‍ഗ്രസ് ആലോചന.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
BJP wins Kochi Corporation Island North ward by drawing lots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X