ഒഡീഷയില്‍ പുതിയ നീക്കവുമായി ബിജെപി: ബിജെഡിക്ക് എന്‍ഡിഎയിലേക്ക് ക്ഷണം
ദില്ലി: ബിഹാർ മുഖ്യമന്ത്രിയും ബി ജെ ഡി നേതാവുമായ നവീന്‍ പട്നായിക്കിനെ ബി ജെ പി നയിക്കുന്ന എന്‍ ഡി എയിലേക്ക് ക്ഷണിച്ച് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെ. മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് ദേശീയ ജനാധിപത്യ സഖ്യത്തിൽ ഔദ്യോഗികമായി ചേരാൻ ആഗ്രഹിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയ്ക്കുള്ള ബജറ്റ് വിഹിതം വർധിപ്പിച്ചേക്കുമെന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി ജെ ഡി എൻ ഡി എയുടെ ഭാഗമല്ലെങ്കിലും ലോക്‌സഭയിലും രാജ്യസഭയിലും ബില്ലുകൾ പാസാക്കുന്നതിന് സ്ഥിരമായി കേന്ദ്ര സർക്കാറിന് പിന്തുണ നൽകിയതിന് പട്നായിക്കിനോട് ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിൽ ബി ജെ ഡി ഭരണ മുന്നണിയായ എൻ ഡി എയിൽ ചേരാന്‍ തയ്യാറാവുകയാണെങ്കില്‍ അദ്ദേഹത്തിന് മുന്നില്‍ ഞങ്ങളുടെ വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ പി ഐ) പ്രസിഡന്റ് കൂടിയായ അത്തേവാല പറഞ്ഞു. ബി ജെ ഡി നേരത്തെ എന്‍ ഡി എയുടെ ഭാഗമായിരുന്നുവെന്ന കാര്യവും അദ്ദഹേം ഓർപ്പിച്ചു.
നീ എന്‍ ഉലക അഴകിയേ... നയന്‍താരയുടെ പുതിയ ചിത്രങ്ങളുമായി വിഘ്നേഷ്: നിന്നെ പോല്‍ വേറാരും ഇല്ല

"നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ [ബി ജെ ഡി] നേരത്തെ എൻ ഡി എയ്‌ക്കൊപ്പമായിരുന്നു. ബി ജെ ഡിക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞത് നല്ലതാണ്. എന്നാൽ ഒഡീഷ മുഖ്യമന്ത്രി എൻ ഡി എയിൽ ചേർന്നാൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും. പ്രധാനമന്ത്രി മോദി സംസ്ഥാനത്തിന് ബജറ്റ് വിഹിതത്തിൽ കൂടുതൽ ഫണ്ട് നൽകുകയും ഒഡീഷയുടെ വികസനത്തിന് പിന്തുണ നൽകുകയും ചെയ്യും, "- കേന്ദ്ര മന്ത്രി പറഞ്ഞു.

പട്‌നായിക്ക് എൻഡിഎയുടെ ഭാഗമാകണമെന്ന് താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒഡീഷ മുഖ്യമന്ത്രി മൃദുഭാഷിയാണ് തുടർച്ചയായി അഞ്ച് തവണയായി അധികാരത്തിൽ തുടരുന്നു. കർഷക ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നല്ലൊരു നേതാവാണ് അദ്ദേഹം. മോദി സർക്കാർ കർഷകർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തതിനാൽ 2024ലെ തിരഞ്ഞെടുപ്പിൽ എൻ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അത്തേവാല അവകാശപ്പെട്ടു

"കൂടുതൽ സീറ്റുകൾ നേടി ബിജെപി 2019 ലെ പ്രകടനം മെച്ചപ്പെടുത്തും. 2019-ൽ 303 സീറ്റുകൾ നേടിയിരുന്നു. ഇത്തവണ അതിലും വർധിപ്പിക്കും-അദ്ദേഹം പറഞ്ഞു. അതേസമയം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ ഡി എ വിട്ടെങ്കിലും ഞങ്ങൾ അദ്ദേഹത്തെ കൈവിട്ടിട്ടില്ലെന്നും അത്താവാലെ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി എൻഡിഎയ്‌ക്കൊപ്പമായിരുന്നു. തുടർന്ന്, അദ്ദേഹം രാഷ്ട്രീയ ജനതാദളിനൊപ്പം [ആർജെഡി] പോയി. പക്ഷേ, ബിഹാർ ആസ്ഥാനമായുള്ള പാർട്ടിയുമായി ഒത്തുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വീണ്ടും എൻ ഡി എയിലേക്ക് മടങ്ങി. ഇപ്പോൾ നിതീഷ് കുമാർ വീണ്ടും ആർ ജെ ഡി സഖ്യത്തോടൊപ്പം പോയിരിക്കുകയാണ്. 2024ലെ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും അദ്ദേഹം എന്‍ ഡി എയിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

നിതീഷ് കുമാർ എൻ ഡി എയിലേക്ക് മടങ്ങിയില്ലെങ്കിലും ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിക്കില്ല. ആർ ജെ ഡിയുമായി കൂട്ടുകൂടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ബിഹാറിലെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ബി ജെ പിയുടെ 70-ഓളം സീറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കുമാറിന്റെ പാർട്ടിക്ക് 45 സീറ്റുകൾ ലഭിച്ചിട്ടും നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകുമെന്ന് നരേന്ദ്ര മോദി ഉറപ്പാക്കി. ബി ജെ പിയെ ഒറ്റിക്കൊടുക്കുന്നവർ ആരായാലും, എങ്ങനെ കണക്ക് തീർക്കണമെന്ന് ബി ജെ പിക്ക് അറിയാമെന്നും അത്താവലെ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications