കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം: ഒൻപത് പേർക്കെതിരെ കേസ്

  • By Desk
Google Oneindia Malayalam News

പാലക്കാട്: കിഴക്കഞ്ചേരി മൂലങ്കോട് കളവപ്പാടത്ത് ബിജെപി പ്രവർത്തകനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒൻപതു പേർക്കെതിരെ മംഗലംഡാം പൊലീസ് കേസെടുത്തു. ബിജെപി ആലത്തൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും കളിപ്പാടം ഷീബ നിവാസിൽ ബാലകൃഷ്ണന്റെ മകനുമായ ഷിബുവിനാണ് കഴിഞ്ഞ ദിവസം രാത്രി വെട്ടേറ്റത്. കളവപ്പാടം സ്വദേശികളായ മനോജ്, അഖിൽജിത്ത്, ലെനിൻ, പ്രദീപ്, കണ്ടാലറിയാവുന്ന മറ്റു അഞ്ചു പേർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്തവർ സി പി എം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

crime

വീട്ടുമുറ്റത്ത് എത്തിയ മുഖം മൂടി സംഘമാണ് ഷിബുവിനെ വെട്ടിയത്. കരച്ചിൽ കേട്ട് അമ്മ ഇറങ്ങി വന്ന് ബഹളം വച്ചതോടെ അക്രമികൾ ഓടി മറഞ്ഞു. കൈകളിലും കാലുകളിലും മാരകമായ മുറിവേറ്റ ഷിബുവിനെ അയൽവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. അക്രമത്തിൽ പ്രതിഷേധിച്ച് ബി ജെ പിയും സംഘപരിവാറും വടക്കഞ്ചേരി , കിഴക്കഞ്ചേരി , വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിൽ ഹർത്താൽ നടത്തിയിരുന്നു.

ഹർത്താലിന്റെ മറവിൽ സി പി എം ഫ്ളക്സ് ബോർഡുകളും കൊടിമരങ്ങളും ഹർത്താൽ അനുകൂലികൾ നശിപ്പിച്ചു. വടക്കഞ്ചേരി എഎസ് പി വൈ ഭവ് സക്സേന, ആലത്തൂർ ഡിവൈഎസ്പി എസ്. ഷംസുദീൻ, വടക്കഞ്ചേരി സിഐ ടി. മനോഹരൻ, മംഗലം ഡാം എസ് ഐ ബോബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രദേശത്ത് ജാഗ്രതയിലാണ്.
സംഭവത്തെ ബി ജെ പി ജില്ലാ അധ്യക്ഷൻ ഇ. കുഷ്ണദാസ് പ്രതിഷേധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വില്ലൻ വേഷങ്ങളിലൂടെ പ്രിയങ്കരനായ പ്രസിദ്ധ നടൻ കൊല്ലം അജിത്ത് അന്തരിച്ചു... അന്ത്യം കൊച്ചിയിൽ!!വില്ലൻ വേഷങ്ങളിലൂടെ പ്രിയങ്കരനായ പ്രസിദ്ധ നടൻ കൊല്ലം അജിത്ത് അന്തരിച്ചു... അന്ത്യം കൊച്ചിയിൽ!!

കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍കാശ്മീര്‍ വിഷയം: തലയിട്ട അഫ്രീദിക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി ക്രിക്കറ്റ് താരങ്ങള്‍

English summary
ബി ജെ പി പ്രവർത്തകന് വെട്ടേറ്റ സംഭവം: ഒൻപത് പേർക്കെതിരെ കേസ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X