Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വേറിട്ട നീക്കം; ആ കേന്ദ്രമന്ത്രിയെ കളത്തിലിറക്കും, എവിടെ?

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും പ്രബല ശക്തിയായി ഉയർന്നു വരാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി. കെ സുരേന്ദ്രന് ശേഷം രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി അധികാരം ഏറ്റെടുത്ത ശേഷം പാർട്ടിയുടെ മൊത്തം സംഘടനാ സംവിധാനത്തിൽ തന്നെ ഉണർവുണ്ടായെന്ന് വേണം പറയാം. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവർക്ക് പൂർണ തൃപ്‌തി നൽകുന്നതായിരുന്നില്ല.

ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിൽ അതിന്റെ കേടുപാടുകൾ തീർക്കാൻ ഒരുങ്ങുകയാണ് ബിജെപി. ഇതിനായി വിവിധ മണ്ഡലങ്ങളിൽ ഏറ്റവും പ്രബലരായ ആളുകളെ തന്നെ കളത്തിൽ ഇറക്കാൻ ഒരുങ്ങുകയാണ് അവർ. അതിൽ ഇപ്പോൾ ഉയർന്നുവരുന്ന ഒരു പ്രധാന പേര് കേന്ദ്രമന്ത്രി ജോർജ് കുര്യന്റേതാണ്. നിലവിൽ രാജ്യസഭാംഗമായ അദ്ദേഹത്തെ തിരഞ്ഞെടുപ്പിൽ ഇറക്കാനാണ് പാർട്ടിയുടെ നീക്കം.

bjpkerala

ഇതിനായി അദ്ദേഹത്തിന് ശക്തി തെളിയിക്കാൻ കഴിയുന്ന, ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ ഒന്നായ കാഞ്ഞിരപ്പള്ളി തന്നെ നൽകാനാണ് ആലോചന. കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായാണ് കാഞ്ഞിരപ്പള്ളി കണക്കാക്കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് കാഞ്ഞിരപ്പളളി.

ഈ സാഹചര്യത്തിലാണ് ക്രിസ്ത്യൻ വോട്ടുകൾ ഉൾപ്പെടെ ലക്ഷ്യമിട്ട് കൊണ്ട് ജോർജ് കുര്യനെ രംഗത്ത് ഇറക്കാൻ പാർട്ടി ആലോചിക്കുന്നത്. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്. എങ്കിലും മുതിർന്ന നേതാവായ ജോർജ് കുര്യനാണ് മുൻഗണന.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയസാധ്യതയുളള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നാണ് ലഭ്യമായ വിവരം. പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാവും തീരുമാനിക്കുക. തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്‌ണകുമാറിനോ കരമന ജയനോ ആയിരിക്കും കളത്തിൽ ഇറങ്ങുക.

നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും മത്സരിച്ചേക്കുമെന്നാണ് വിവരം. തിരുവല്ലയില്‍ അനൂപ് ആന്റണിയും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. അതിനൊപ്പമാണ് കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ പേരും ഉയർന്നുകേൾക്കുന്നത്.

ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിൽ തന്നെയാവും ജനവിധി തേടുക. അരൂരിലോ കായംകുളത്തോ മത്സരിച്ചേക്കുമെന്നാണ് വിവരം. എംടി രമേശ് തൃശൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ആയിരിക്കും മത്സരിക്കുക. ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പേര് ആറ്റിങ്ങലില്‍ പരിഗണനയിലുണ്ടെങ്കിലും ഉറപ്പായിട്ടില്ല.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തതും ചില സീറ്റുകളിൽ മുന്നേറ്റം ഉണ്ടാക്കിയെന്നതും ഒഴിച്ച് നിർത്തിയാൽ വിചാരിച്ച നിലയിലേക്ക് ഫലങ്ങൾ അനുകൂലമായിട്ടില്ല എന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കോർ കമ്മിറ്റി യോഗം ഏറെ നിർണായകമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+