കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരന്റെ ആത്മഹത്യക്കു പിന്നില്‍ ബ്ലൂവെയില്‍ ? എന്താണ് സത്യം ? ഉടന്‍ വ്യക്തമാവും!!

പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: ലോകം മുഴുവന്‍ ഭീതി പരത്തിയ കൊലയാളി ഗെയിമായ ബ്ലൂ വെയില്‍ മൂലം കേരളത്തിലും ആത്മഹത്യ നടന്നതായി കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ 16 കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഗെയിമാണെന്ന് സംശയമുയര്‍ന്നിരുന്നു. കുട്ടിയുടെ അമ്മയും ഇക്കാര്യം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ഉര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

ദിലീപ് രക്ഷപ്പെടും ? ചെയ്തത് താരമല്ലെന്ന്!! അവരെ മാറ്റിയാല്‍ സത്യം പുറത്ത് വരും!!ദിലീപ് രക്ഷപ്പെടും ? ചെയ്തത് താരമല്ലെന്ന്!! അവരെ മാറ്റിയാല്‍ സത്യം പുറത്ത് വരും!!

പോലീസ് അന്വേഷണം

പോലീസ് അന്വേഷണം

വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് ബ്ലൂവെയില്‍ ഗെയിമാണെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പോലീസിന്റെ നീക്കം.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

കൂടുതല്‍ കുട്ടികള്‍ സംസ്ഥാനത്ത് ഈ ഗെയിമിന്റെ പിടിയില്‍ പെട്ടിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കുട്ടികള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കാനും പോലീസ് തീരുമാനിച്ചുകഴിഞ്ഞു.

ആത്മഹത്യ ചെയ്തത്

ആത്മഹത്യ ചെയ്തത്

ജൂലൈ 26നാണ് വിളപ്പില്‍ശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് ആത്മഹത്യ ചെയ്തത്. ബ്ലൂവെയില്‍ ഗെയിം മൂലമാണ് മനോജ് മരിച്ചതെന്നാണ് കുടുംബം സംശയം പ്രകടിപ്പിക്കുന്നത്.

അമ്മയുടെ വെളിപ്പെടുത്തല്‍

അമ്മയുടെ വെളിപ്പെടുത്തല്‍

ബ്ലൂവെയില്‍ ഗെയിമിലെ ടാസ്‌കുകളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മനോജ് ചെയ്തിട്ടുണ്ടെന്നും അമ്മ അനു വെളിപ്പെടുത്തിയിരുന്നു. രാത്രിയില്‍ സെമിത്തേരിയില്‍ പോയിരിക്കുക, നീന്തല്‍ അറിയാത്തയാള്‍ ചുഴിയുള്ള പുഴയില്‍ ചാടുക, ശരീരത്തില്‍ മുറിവുകളുണ്ടാക്കുക എന്നീ ഗെയിമിന്റെ ടാസ്‌കുകളിലുള്ള കാര്യങ്ങളെല്ലാം മകന്‍ ചെയ്തിട്ടുണ്ടെന്നും അനു പറയുന്നു.

സംശയം ബലപ്പെടുന്നു

സംശയം ബലപ്പെടുന്നു

ബ്ലൂവെയില്‍ ഗെയിമാണ് മകന്റെ ജീവനെടുത്തതെന്ന് അമ്മ അനു ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പോലീസ് ഇതു പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. പക്ഷെ ഗെയിമിലെ ടാസ്‌കുകളും മനോജ് ചെയ്ത കാര്യങ്ങളും കൂട്ടി വായിക്കുമ്പോള്‍ ഗെയിം തന്നെയാണ് പിന്നിലെന്ന സംശയം പോലീസിനുമുണ്ട്.

ഫോണ്‍ പരിശോധിക്കും

ഫോണ്‍ പരിശോധിക്കും

മനോജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.

കേന്ദ്രം ഇടപെട്ടിരുന്നു

കേന്ദ്രം ഇടപെട്ടിരുന്നു

ബ്ലൂവെയില്‍ ഗെയിമിനെതിരേ കഴിഞ്ഞ ദിവസം കേന്ദ്രവും ഇടപെട്ടിരുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയോട് ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

English summary
Bluewhale death in kerala: Police started investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X