കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടോളിക്കരയെ ഭീതിയിലാഴ്ത്തി വീണ്ടും ബോംബേറ്; ആരോപണങ്ങളുമായി സിപിഎമ്മും ബിജെപിയും

  • By Sreejith Kk
Google Oneindia Malayalam News

വടകര: ഏറാമല പഞ്ചായത്തിലെ തട്ടോളിക്കരയില്‍ വീണ്ടും ബോംബേറ്.ചൊവ്വാഴ്ച രാത്രി പത്തരയോടെ മണലോടി പാലത്തിന് സമീപം പൊതു റോഡിലാണ് ബോംബേറുണ്ടായത്.ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബാണ് എറിഞ്ഞത്.ആർക്കും പരിക്കേറ്റിട്ടില്ല.എന്നാൽ ആരോപണ പ്രത്യാരോപണങ്ങളുമായി സിപിഎമ്മും,ബിജെപിയും രംഗത്തെത്തി .ഏറാമല ഗ്രാമ പഞ്ചായത്ത് അംഗമായ പി.രാമകൃഷ്ണനെതിരെ യാണ് ബോംബാക്രമണമുണ്ടായതെന്നാണ് സിപിഎം വിശദീകരണം.

ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല.. സ്ത്രീ ശബ്ദവുമില്ല.. ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടില്ല.. സ്ത്രീ ശബ്ദവുമില്ല.. ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പ്രോസിക്യൂഷൻ

ബിജെപി പ്രവർത്തകനായ ശ്രാവണന്‌ നേരെയാണ് അക്രമം ഉണ്ടായതെന്ന് ബിജെപി യും ആരോപിച്ചു.എന്നാൽ അക്രമവുമായി ബന്ധപ്പെട്ട് ആർക്കും പരുക്കുകൾ ഇല്ലെന്നും,ഇരുവരുടെയും പരാതിയിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചതായും എടച്ചേരി എസ്.ഐ.കെ.പ്രദീപ്കുമാർ പറഞ്ഞു.മൂന്നാഴ്ചകൾക്ക് മുൻപും സമാനമായ രീതിയിൽ തൊട്ടടുത്ത പ്രദേശത്ത് റോഡിലേക്ക് ബോംബേറുണ്ടായിരുന്നു.അന്ന് ബോംബിന്റെ ചീള് തെറിച്ച് സിപിഐ പ്രവർത്തകനായ ഗോപാലന്റെ വീടിനു കേട് പാട് സംഭവിച്ചിരുന്നു.എന്നാൽ ഇതേ പറ്റി അന്വേഷണം നടക്കാത്തതാണ് വീണ്ടും അക്രമങ്ങൾക്ക് പ്രചോദനമെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടില്‍ സമാധാനം പുനസ്ഥാപിക്കാനും പോലിസിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ടായില്ല എന്ന പരാതി നിലനില്‍ക്കുണ്ട്.

 cpmbjp

ബോംബേറിനെ തുടർന്ന് വടകര ഡി.വൈ.എസ്.പി സിപിഎം-ബിജെപി നേതൃത്വവുമായി ചർച്ച നടത്താൻ യോഗം വിളിച്ചു ചേർത്തു.എടച്ചേരി സ്റ്റേഷനിൽ നടന്ന സമാധാന യോഗം അക്രമത്തെ അപലപിച്ചു.പ്രദേശത്ത് സമാധാനം പുനഃ സ്ഥാപിക്കാൻ ഇരു പാർട്ടികളും പിന്തുണ വാഗ്ദാനം ചെയ്തു.കേസ് അന്വേഷണം കാര്യക്ഷമമാക്കി യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പോലീസ് നേതാക്കൾക്ക് ഉറപ്പ് നൽകി.

യോഗത്തിൽ എസ്.ഐ.പ്രദീപ്കുമാർ,സിപിഎം നേതാക്കളായ പി.രാജൻ,പി.രാമകൃഷ്ണൻ,കെ.കെ.കൃഷ്ണൻ,എൻ.ബാലകൃഷ്ണൻ,ബിജെപി നേതാക്കളായ പി.എം.അശോകൻ,ബാലഗോപാൽ,മന്മഥൻ,വാസുദേവൻ എന്നിവരും എന്നിവർ പങ്കെടുത്തു.ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി സി പി എം നടത്തുന്ന ആക്രമണത്തില്‍ ബി ജെ പി ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പോലീസ് അക്രമികള്‍ക്കെതിരെ നടപടി കൈക്കൊള്ളാത്തതാണ് അക്രമം തുടരുന്നതിനുകരാണമെന്ന് യോഗം ആരോപിച്ചു. യോഗത്തില്‍ പി പി ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എം പി മന്മഥന്‍ അനന്തന്‍ ഏറാമല എന്നിവര്‍ സംസാരിച്ചു.ബിജെപി അക്രമത്തിൽ സിപിഎമ്മും പ്രതിഷേധിച്ചു

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചവര്‍ക്ക് സ്ത്രീകളുടെ ശിക്ഷ; നഗ്നരാക്കി നടത്തി, കൈയ്യടിച്ച് നാട്ടുകാര്‍വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചവര്‍ക്ക് സ്ത്രീകളുടെ ശിക്ഷ; നഗ്നരാക്കി നടത്തി, കൈയ്യടിച്ച് നാട്ടുകാര്‍

English summary
bomb attack in vadakara eramala bjp and cpm fight each other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X