കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ നോവല്‍ ' മതൊരുഭഗന്‍ ' വായന ബിനാലെയില്‍

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: വിവാദങ്ങള്‍ക്ക് വഴിവെച്ച പെരുമാള്‍ മുരുകന്റെ ' മതൊരുഭഗന്‍ ' നോവല്‍ വായന കൊച്ചി മുസ്സിരിസ് ബിനാലെയില്‍ ആരംഭിച്ചു. നോവലിന്റെ ഇംഗീഷ് പരിഭാഷ ' വണ്‍ പാര്‍ട് വുമണ്‍ ' വായിക്കുന്നതിനായി സാഹിത്യകാരന്‍മാരും ചലച്ചിത്ര പ്രവര്‍ത്തകരും ആസ്പിന്‍വാള്‍ ഹൗസിലെ അംബ്രല പവിലിയനില്‍ ഒത്തുചേരും.

പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ പരിപാടിയില്‍ പങ്കെടുക്കും. 2010ല്‍ ആണ് മതൊരുഭഗന്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനെതിരെ ചില വിഭാഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈന്ദവ ദൈവങ്ങളെയും സ്ത്രീകളെയും ഭക്തരെയും തരംതാഴ്ത്തുന്ന പരാമര്‍ശങ്ങളാണു നോവലില്‍ ഉള്ളതെന്നാണ് ആരോപണം ഉയര്‍ന്നത്.

madhorubhagan

നോവല്‍ നിരോധിക്കണമെന്നും എഴുത്തുകാരന്‍ പെരുമാള്‍ മുരുകനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നു. പ്രതിഷേധ സൂചകമായി ഒട്ടേറെ മതൊരുഭഗന്‍ കോപ്പികള്‍ കത്തിച്ചു കളയുകയും ചെയ്തു.

പിന്നീട് പെരുമാള്‍ മുരുകന്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ വെറുതെ വിടണമെന്നു പോസ്റ്റ് ചെയ്യുകയായിരുന്നു. മതൊരുഭഗന്റെ എഴുത്തുകാരന്‍ മരിച്ചതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോഴാണ് വീണ്ടും നോവലുമായി പെരുമാള്‍ മുരുകന്‍ ബിനാലെയില്‍ എത്തിയിരിക്കുന്നത്. വിവാദ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ബിനാലെ വേദിയാകുന്നതായിരിക്കും.

English summary
Kochi biennale platform for a book reading of Madhorubhagan novel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X