കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇനി ബസ് യാത്രയ്ക്ക് ചെലവേറും!! വര്‍ധനവ് ഉടന്‍...

2014ലാണ് അവസാനമായി ബസ് ചാര്‍ജ്ജില്‍ വര്‍ധനവുണ്ടായത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ഗതാഗത വകുപ്പ് ആവശ്യപ്പെടുമെന്നാണ് കേരള കൗമുദിയുടെ റിപ്പോര്‍ട്ടിലുള്ളത്. അനുകൂല റിപ്പോര്‍ട്ടാണ് കമ്മീഷന്‍ നല്‍കുന്നതെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

1

ഉടന്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമടകളുടെ സംഘടന ആഗസ്റ്റ് 18ന് പണി മുടക്ക് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സപ്തറ്റംബര്‍ 14 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങുമെന്നും അവര്‍ അറിയിച്ചിരുന്നു.

2

സംസ്ഥാനത്തുള്ള ബസ് സര്‍വീസുകളില്‍ 70 ശതമാനവും സ്വകാര്യ ബസുകളാണ്. അതുകൊണ്ടു തന്നെ സമരമുണ്ടായാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. സമരത്തിനു മുമ്പ് സര്‍ക്കാരും ബസുടമകളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കു ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ രാമചന്ദ്രന്‍ കമ്മീഷനോട് ആവശ്യപ്പെടുമെന്നാണ് വിവരം. 2014 മെയ് 20നാണ് അവസാനമായി കേരളത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.

English summary
Bus fare may be hiked in kerala soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X