Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്ഥാനാര്‍ത്ഥിയാകാന്‍ ഞാന്‍ യോഗ്യന്‍'; സഭയില്‍ ബിജെപി പ്രതിനിധി ഉറപ്പെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അല്‍പായുസ്സ് മാത്രമെ ഉള്ളൂവെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് വരുന്നത് എന്നും ബി ജെ പി സ്ഥാനാര്‍ത്ഥികളെ കേന്ദ്ര നേതൃത്വം ആണ് തീരുമാനിക്കുന്നത് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനും യോഗ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമോയെന്ന സ്ഥാനാര്‍ത്ഥിയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഒരു തര്‍ക്കവും ബി ജെ പിയില്‍ നിലനില്‍ക്കുന്നില്ല എന്നും ജയിക്കാന്‍ കഴിയുന്ന ഒരാളുടെ പേര് ഉയര്‍ന്ന് വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ ഗതിമാറ്റം നിര്‍ണയിക്കുന്നതായിരിക്കും എന്നും സുരേന്ദ്രന്‍ പറഞ്ഞു.

By Election 2024

ഐഎന്‍ഡി മുന്നണി (ഇന്ത്യാ സഖ്യം) മുന്നണിക്കെതിരായി ജനങ്ങളുടെ, പ്രതിപക്ഷത്തിന്റെ പ്രതിനിധി നിയമസഭയില്‍ പ്രവേശിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. ജനങ്ങളുടെ ശരിയായ ശബ്ദം കേരള നിയമസഭയില്‍ പ്രതിധ്വനിപ്പിക്കാന്‍ സഹായകമാകുന്ന വിധിയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത്', അദ്ദേഹം പറഞ്ഞു. എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ ഡീലാണെന്നും അദ്ദേഹം ആരോപിച്ചു.

ഇരുമുന്നണികളും എല്ലാ വിഷയങ്ങളിലും സമാനമായ നിലപാട് സ്വീകരിക്കുന്നവരാണ്. വഖഫ് ഭേദഗതിക്കെതിരെ നിയമസഭയില്‍ ഏകകണ്ഠേന പ്രമേയം പാസാക്കിയവരാണ് എല്‍ ഡി എഫും യു ഡി എഫും. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഡീലിന്റെ ഭാഗമായാണ് ഇ ശ്രീധരനെ പാലക്കാട് പരാജയപ്പെടുത്തിയത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് യുഡിഎഫ് ചേലക്കരയില്‍ എല്‍ഡിഫ് എന്നതാണ് ഡീല്‍ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പൊതുവായ താല്‍പര്യമല്ല നിയമസഭയില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിന് ബി ജെ പി പ്രതിനിധി വേണം എന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ തങ്ങള്‍ വെക്കുന്ന പ്രധാന അഭ്യര്‍ത്ഥന അതാണ് എന്നും എല്‍ ഡി എഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ അരോചകമായ രീതിയിലാണ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു.

നിലവിലെ പ്രതിപക്ഷത്തിന് യാതൊരു റോളുമില്ലാത്ത സ്ഥിതി വിശേഷമാണ് എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സഭയിലെ പൊറാട്ട് നാടകമല്ലാതെ എല്‍ഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ശരിയായി പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+