Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ നിയമത്തിൽ പിണറായി, ഡിറ്റെന്‍ഷന്‍ ക്യാമ്പുകളിൽ ഒരു വിഭാഗം മാത്രമല്ല, അനഭിമതരെല്ലാം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തെ വെല്ലുവിളിച്ചിരുന്നു. എന്നാൽ കേരളത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. നിയമം നടപ്പാക്കിയാലുളള ഡിറ്റെന്‍ഷന്‍ ക്യാമ്പുകളിൽ ഒരു വിഭാഗം മാത്രമല്ല ഉണ്ടാവുകയെന്നും അവർക്ക് അനഭിമതരായ എല്ലാവരും ഉണ്ടാകുമെന്ന് പിണറായി വിജയൻ പറഞ്ഞു.

പിണറായിയുടെ പ്രതികരണം ഇങ്ങനെ: '' പൗരത്വ ഭേദഗതി നിയമം നടപ്പിലായാലുളള ഡിറ്റെന്‍ഷന്‍ ക്യാമ്പുകളില്‍ ആദ്യം ഒരു വിഭാഗത്തെ ആയിരിക്കും അടയ്ക്കുക എന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായിട്ടും അതാവും സംഭവിക്കുക. പക്ഷേ ആ വിഭാഗത്തെ മാത്രമായിരിക്കില്ല കേന്ദ്രീകരിക്കുക. ഫാസിസത്തിന്റെ ഒരു പ്രത്യേകതയുണ്ട്. അത് നമ്മള്‍ ഇപ്പോള്‍ മ്യാന്‍മറില്‍ കാണുന്നുണ്ട്. പഴയ ജര്‍മനിയുടെ ഉദാഹരണമൊന്നും എടുക്കേണ്ടതില്ല. ഇപ്പോള്‍ തന്നെ അത് നടന്ന് കൊണ്ടിരിക്കുന്നുണ്ട്. മ്യാന്‍മറില്‍ റോഹിംഗ്യകളെ ആക്രമിക്കുമ്പോള്‍ അവിടെയുളള ഭൂരിപക്ഷം കരുതി ഇത് ന്യൂനപക്ഷത്തെ അല്ലേ നമുക്ക് ബാധകം അല്ലല്ലോ എന്ന്. ഇപ്പോള്‍ എന്തായി?

cm

അവിടുത്തെ ഭൂരിപക്ഷത്തെ തന്നെ ആക്രമിക്കുന്ന തരത്തിലായി കാര്യങ്ങള്‍. അതാണ് ഫാസിസത്തിന്റെ രീതി. ഇവിടെ ഡിറ്റെന്‍ഷന്‍ ക്യാംപുകള്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുമെന്ന് കരുതാനാവില്ല. തങ്ങള്‍ക്ക് അനഭിമതരായി തോന്നുന്ന എല്ലാവര്‍ക്കും ഉളള ക്യാംപ് ആയിട്ട് അത് മാറും. ഇത്തരം കാര്യങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല. മതനിരപേക്ഷത സംരക്ഷിക്കാനുളള ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുക എന്നതാണ് ആവശ്യം. അതാണ് യുഡിഎഫിനും കോണ്‍ഗ്രസിനും കഴിയാത്തത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

പ്രതിപക്ഷ നേതാവിന്റെ കള്ളവോട്ട് ആരോപണങ്ങൾക്കും പിണറായി മറുപടി നൽകി. '' കോവിഡ്‌ രോഗബാധ പ്രതിരോധിക്കാൻ കൃത്യമായ കണക്കുകള്‍ വിശകലനം ചെയ്ത് ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ 'ഡാറ്റാ കച്ചവടം' എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. അന്ന് ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നൊക്കെ വിളിച്ചു പറഞ്ഞവര്‍ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. ഇപ്പോള്‍ പൗരന്മാരുടെ സ്വകാര്യ വിവരം പുറത്ത് കൊണ്ടുവന്നു എന്ന് മാത്രമല്ല; ശരിയായി ജീവിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായിരിക്കുന്നു. രേഖകള്‍ പ്രസിദ്ധീകരിച്ചത് ഇന്ത്യയില്‍ നിന്നല്ല എന്നും പറയുന്നു. ഒരു വോട്ടുപോലും ഇരട്ടിക്കാന്‍ പാടില്ല എന്നതാണ് എൽഡിഎഫ്‌ നിലപാട്. തെരഞ്ഞെടുപ്പ് കമീഷന്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം''.

ആരാധകര്‍ കാത്തിരുന്ന പവനി റെഡ്ഡിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഇടതുപക്ഷ സർക്കാരിന് ആൻറണിയുടെ വിമർശനം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+