കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സര്‍വകലാശാലയില്‍ നവംബര്‍ മൂന്നിന് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കുന്ന അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ക്രിയാത്മകമായ സജീവപങ്കാളിത്തം ഉണ്ടാവണമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

വാട്സ് ആപ്പ് പോയതോടെ ലോകം നിശ്ചലമായി.. സോഷ്യൽ മീഡിയ കാട്ടിക്കൂട്ടിയത് എന്തൊക്കെ.. ഭൂലോക ട്രോളുകൾ!!

കാമ്പസില്‍ നിന്ന് നോബല്‍ സമ്മാന ജേതാവിനെയും ശാസ്ത്ര- സാമൂഹിക-സാംസ്‌കാരിക ഭരണതലങ്ങളിലെ ഉന്നതരെയും വാര്‍ത്തെടുക്കണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ മറ്റ് ഘടകങ്ങളെന്ന പോലെ വിദ്യാര്‍ത്ഥികളുടെ മനോഭാവവും മുഖ്യമാണ്. അക്കാദമിക മുന്നേറ്റത്തിന് അനുയോജ്യമായ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

calicut

 കാലിക്കറ്റ് കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ടുമെന്റല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍.രമ്യക്ക് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കുന്നു

സമാധാനവും സൗഹൃദ അന്തരീക്ഷവും വിളങ്ങുന്ന കാമ്പസ്, മികച്ച നേട്ടങ്ങള്‍ക്ക് നിദാനമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ പറഞ്ഞു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, ഡി.എസ്.യു ചെയര്‍മാന്‍ കെ.ആര്‍.രമ്യ എന്നിവര്‍ പ്രസംഗിച്ചു. ഡോ.ഹെര്‍മന്‍, ഡോ.വി.എല്‍.ലജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


English summary
calicut university student union representatives pledge to their positions

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്