Get Updates
Get notified of breaking news, exclusive insights, and must-see stories!

'തലസ്ഥാനം നടുക്ക് ആകണമെന്നില്ല'; ഹൈബി രാഷ്ട്രീയ ബുദ്ധി കാണിച്ചില്ലെന്നും ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈ‍ഡൻ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി തിരുവനന്തപുരം എംപി ശശി തരൂർ. വിഷയത്തിൽ ഹൈബി രാഷ്ട്രീയ ബുദ്ധി കാണിച്ചില്ലെന്നും ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

'അങ്ങനെയൊരു ബിൽ അവതരിപ്പിക്കാൻ ഹൈബിക്ക് അവകാശം ഉണ്ട്. എന്നാൽ ഹൈബിയുടെ ലോജിക്കിന് അടിസ്ഥാനമില്ല. കാരണം എല്ലാ സംസ്ഥാനങ്ങളുടേയും തലസ്ഥാനം നടുവിലാകണമെന്ന് നിർബന്ധം ഇല്ല. ഹൈബിയുടെ ലോജിക് പ്രകാരമാണെങ്കിൽ നാഗ്പൂർ ആയിരിക്കേണ്ടെ ഇന്ത്യയുടെ തലസ്ഥാനം. ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നത്. ഹൈബി രാഷ്ട്രീയബുദ്ധി കാണിച്ചില്ല', തരൂർ പറഞ്ഞു.

 hibi

വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയ കേന്ദ്ര നടപടിയിൽ ഒരു കൗശലമുള്ളതായി തോന്നിയെന്നും തരൂർ പറഞ്ഞു. 'താൻ ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വേണമെന്ന് സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ആ കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിൻ്റെ നിലപാട് തേടിയില്ല. പക്ഷേ ഹൈബി ഈഡന്‍റെ സ്വകാര്യ ബില്ലില്‍ കേന്ദ്രം നിലപാട് തേടിയതിൽ ചെറിയ ട്രിക്ക് ഉണ്ടെന്ന് തോന്നി', അദ്ദേഹം വ്യക്തമാക്കി.

ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ശബരിനാഥൻ, ആർഎസ്പി നേതാവും എംപിയുമായ എൻകെ പ്രേമചന്ദ്രൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവരും രംഗത്തെത്തിയിരുന്നു. ഒരു ചെറുപ്പക്കാരന്‍റെ തോന്നല്‍ മാത്രമാണെന്നായിരുന്നു ഷിബു ബേബി ജോൺ പ്രതികരിച്ചത്.

തലസ്‌ഥാനത്തെ സംബന്ധിക്കുന്ന ചർച്ച ഇപ്പോൾ അനാവശ്യമാണെന്നായിരുന്നു ശബരീനാഥ് പറഞ്ഞത്.' തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു ഒട്ടേറെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ചർച്ച ഉപകരിക്കൂ', എന്നും ശബരീനാഥൻ വ്യക്തമാക്കി.

ഈ വർഷം മാര്‍ച്ച് 9ന് ലോകസഭയില്‍ അവതരിപ്പിച്ച ബില്ലിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം ആവശ്യപ്പെട്ടത്. തലസ്ഥാനം മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. എന്നാൽ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+