കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഫി പറമ്പിലിനും ശബരീനാഥനുമെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി... സമരം കോവിഡ് നിര്‍ദേശ ലംഘനം!!

Google Oneindia Malayalam News

തിരുവനന്തപുരം: കെടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികല്‍ നടത്തിയ സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള സമരങ്ങളാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ സമരവുമായി ബന്ധപ്പെട്ട് 385 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. 1131 പേര്‍ അറസ്റ്റിലായി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് സമരങ്ങള്‍ നടന്നത്. ഇത്തരം കുറ്റങ്ങള്‍ക്ക് 1629 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

1

സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍, കെഎസ് ശബരീനാഥ് എന്നീ എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി, മുസ്ലീംലീഗ്, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, എംഎസ്എഫ്, കെഎസ്‌യു, എബിവിപി, മഹിളാ മോര്‍ച്ച എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസെടുത്തിട്ടുണ്ട്. ആവശ്യമായ ജാഗ്രത പാലിക്കാതെയാണ് സമരങ്ങള്‍ നടക്കുന്നത്. ബോധപൂര്‍വമാണ് ഈ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത്. വലിയ കൂട്ടമായി തള്ളിക്കേറുകയാണ് ഇവര്‍. സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഇതിന് പിന്നില്‍ ഉള്ളതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍

മാസ്‌കില്ലാതെ അകലം പാലിക്കാതെയുള്ള ഒരു പ്രവര്‍ത്തനവും നമ്മുടെ സമൂഹത്തില്‍ നടത്താന്‍ പാടില്ല. അതെല്ലാവരും ഉള്‍ക്കൊള്ളണം. അതോടൊപ്പം അക്രമസമരം പൂര്‍ണമായും ഒഴിവാക്കണം. ഈ ഘട്ടത്തില്‍ നാടിനോടുള്ള വെല്ലുവിളിയായി മാത്രമേ ഈ സമരങ്ങളെ കാണാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിടി ബല്‍റാമിനെയും യൂത്ത് കോണ്‍ഗ്രസുകാരെയും പോലീസ് മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായ വിമര്‍ശനം നടത്തി. എംഎല്‍എയെയും പ്രവര്‍ത്തകരെയും അതിക്രൂരമായി മര്‍ദിച്ച സംഭവം പ്രാകൃതമാണെന്നും ഇതിന് പോലീസ് മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന വ്യാപകമായി പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തകരുടെ തലയ്ക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇതുകൊണ്ടൊന്നും പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട. പ്രതിഷേധത്തെ ചോരയില്‍ മുക്കാമെന്ന് കരുതേണ്ടെന്നും, പോലീസ് നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

ബിജെപിക്കെതിരെ ഒന്നിച്ച് 8 പാര്‍ട്ടികള്‍, കോണ്‍ഗ്രസിനെ വെട്ടി, ക്ഷണിച്ചില്ലെന്ന് തൃണമൂല്‍!!ബിജെപിക്കെതിരെ ഒന്നിച്ച് 8 പാര്‍ട്ടികള്‍, കോണ്‍ഗ്രസിനെ വെട്ടി, ക്ഷണിച്ചില്ലെന്ന് തൃണമൂല്‍!!

English summary
case have taken against 2 congress leaders says cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X