Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീന ആന്റണിക്കും സ്വാസികക്കുമെതിരെ കേസ്; നടപടി മറ്റൊരു നടിയുടെ പരാതിയില്‍, 'സ്ത്രീത്വത്തെ അപമാനിച്ചു'

കൊച്ചി: നടിമാരായ സ്വാസിക വിജയ്, ബീന ആന്റണി, നടന്‍ മനോജ് എന്നിവര്‍ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പൊലീസ് നടപടി. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് നടി പരാതി നല്‍കിയിരിക്കുന്നത്. നെടുമ്പാശ്ശേരി പൊലീസ് ആണ് അഭിനേതാക്കള്‍ക്കെതിരെ കേസെടുത്തരിക്കുന്നത്

ബീന ആന്റണിയാണ് ഒന്നാം പ്രതി. ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്കെതിരെ നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് മൂന്ന് പേരുടേയും പരാമര്‍ശം എന്നും നടി പറയുന്നു.

Beena Antony

നേരത്തെ നടിക്കെതിരെ മനോജ് തന്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നടി മനോജിനും ബീന ആന്റണിക്കും നടിയും രംഗത്തെത്തി. 'ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല, മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇയാള്‍' എന്നായിരുന്നു നടി മനോജിനെതിരെ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്കറിയാമെന്നും വേണമെങ്കില്‍ വിഡിയോ പങ്കുവയ്ക്കാമെന്നുമായിരുന്നു നടിയുടെ വെല്ലുവിളി.

എന്നാല്‍ താന്‍ ഒരുകാലത്തും തെറ്റായ വഴിയിലൂടെ സഞ്ചരിച്ചിട്ടില്ല എന്നായിരുന്നു ബീന ഇതിന് നല്‍കിയ മറുപടി. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും ബീന ആന്റണി പറഞ്ഞിരുന്നു. അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെപ്പോലെ അല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയത് എന്നുമായിരുന്നു ബീന ആന്റണി പറഞ്ഞത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഉയര്‍ന്ന ചില ആരോപണങ്ങളില്‍ വിശ്വാസ്യതയില്ല എന്നായിരുന്നു സ്വാസിക ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ചാനലുകളില്‍ വന്നിരുന്ന് കുറേ പേര്‍ പറയുന്നത് സത്യമാണെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല എന്നും കുറ്റം തെളിഞ്ഞ ശേഷം ഒരാളെ കുറ്റപ്പെടുത്തുന്നതായിരിക്കാം നല്ലത് എന്നുമായിരുന്നു സ്വാസിക പറഞ്ഞത്.

ഒരു സ്ത്രീ ഓരോ ദിവസവും കാര്യങ്ങള്‍ മാറ്റി പറയുകയാണ് എന്നും അവരുടെ അഭിമുഖങ്ങള്‍ മാധ്യമങ്ങളെടുക്കാതിരിക്കുന്നതാണ് നല്ലത് എന്നും സ്വാസിക പറഞ്ഞു. അവര്‍ പറയുന്നതില്‍ ഒരുപാട് കള്ളങ്ങളുണ്ടെന്ന് തോന്നുന്നു. ഓരോ ദിവസവും ഓരോ പേരുകള്‍ ഓര്‍ത്ത് വരികയാണ് എന്നും അവര്‍ പറയുന്ന കാര്യത്തിലേ മൊത്തം പ്രശ്നങ്ങളാണ് എന്നുമായിരുന്നു സ്വാസിക പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+