• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യം ഉറ്റുനോക്കുന്ന അഭയ കേസില്‍ വിധി നാളെ; 28 വര്‍ഷങ്ങള്‍ക്ക് ശേഷം, ശാസ്ത്രീയ തെളിവുകള്‍ നിര്‍ണായകം

തിരുവനന്തപുരം: രാജ്യം തന്നെ ഉറ്റുനോക്കുന്ന സിസ്റ്റര്‍ അഭയ കൊലപാതക കേസിന്റെ വിധി നാളെ പറയും. അഭയ കൊല്ലപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുക. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ കേസ് സിബിഐയാണ് കൊലപാതകമാണെന്ന് തെളിയിച്ചത്. കേസില്‍ രഹസ്യ മൊഴി നല്‍കിയ സാക്ഷി ഉള്‍പ്പടെ കൂറുമാറിയ കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമാണ്.

കൊലപ്പെടുത്താനുള്ള കാരണം

കൊലപ്പെടുത്താനുള്ള കാരണം

ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പിതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെയാണ് സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വന്റിന്റെ കിണറ്റില്‍ അഭയ മരിച്ച നിയില്‍ കണ്ടെത്തിയത്. മൂന്ന് പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താനുള്ള കാണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കന്യകാത്വം സ്ഥാപിച്ചു

കന്യകാത്വം സ്ഥാപിച്ചു

അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി സിസ്റ്റര്‍ സ്റ്റെഫി ശസ്ത്രക്രിയയ്ക്ക് വിധേയയായി കന്യകാത്വം സ്ഥാപിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇത് തെളിയിക്കുന്നതിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ ഡോ. രമ, പ്രിന്‍സിപ്പല്‍ ഡോ ലളിതാംബിക കരുണാകരന്‍ എന്നിവരുടെ മൊഴിയും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.

 ശസ്ത്രക്രിയ നടത്തി

ശസ്ത്രക്രിയ നടത്തി

2008ല്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. അതേ സമയം കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ സിബിഐയും തീരുമാനിച്ചിട്ടുണ്ട്. കേസിലെ രണ്ടാം സാക്ഷിയായിരുന്ന സഞ്ജു പി മാത്യുവാണ് പിന്നീട് മൊഴി തിരുത്തിയിട്ടുള്ളത്.

 സുപ്രീം കോടതി

സുപ്രീം കോടതി

കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണ തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശത്തിനെ തുടര്‍ന്നാണ് തിരുവനന്തപുരം കോടതിയില്‍ വിചാരണ ആരംഭിച്ചത്. 49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു.

 മൂന്നാം സാക്ഷി

മൂന്നാം സാക്ഷി

കേസില്‍ മൂന്നാം സാക്ഷിയായ രാജുവിന്റെ മൊഴിയാണ് നിര്‍ണായകം. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ കോണ്‍വെന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്നാണ് രാജുവിന്റെ മൊഴി. ഈ മാസം 10നാണ് കേസില്‍ വാദം പൂര്‍ത്തിയായത്. സിബിഐ കോടതി ജഡ്ജി സനല്‍ കുമാറാണ് വിധി പറയുന്നത്.

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന; ലേയിലെ അതിര്‍ത്തി കടന്ന് ചൈനീസ് വാഹനങ്ങള്‍ ഇന്ത്യയിലെത്തി

കോണ്‍ഗ്രസിന് മുന്നില്‍ ഒരേയൊരു വഴി... നടന്നാല്‍ വന്‍ പ്രതീക്ഷ, ഇല്ലെങ്കില്‍ വിയര്‍ക്കും; മുല്ലപ്പള്ളി മാറില്ല

യുവനടിയെ അപമാനിച്ച സംഭവം: പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ, മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പോലീസ്...

മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകും; തടസമായി കൊവിഡ്

കെ സുധാകരന്‍ രാജിവെക്കുന്നു?: ഇങ്ങനെ തുടര്‍ന്ന് പോവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് എംപി

cmsvideo
  കേരള: അഭയ കേസിൽ വിചാരണ പൂർത്തിയായി; സിബിഐ കോടതിയുടെ വിധി 22ന് | Oneindia Malayalam

  English summary
  CBI court in Thiruvananthapuram will announce the verdict in murder case of Sister Abhaya tomorrow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X