Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; ധനസഹായത്തിൽ മൗനം തുടരുന്നു

ന്യൂഡൽഹി: കേരളത്തിന്റെ നിരന്തര ആവശ്യത്തിനിടയിൽ വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര മന്ത്രിസഭാ സമിതി വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി അംഗീകരിക്കുകയായിരുന്നു. കേരളത്തെ ഇക്കാര്യം കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ പ്രത്യേക ധനസഹായം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

ദുരന്തനിവാരണ നിധിയിലേക്ക് പണം കൈമാറിയ വിഷയം തന്നെയാണ് കേന്ദ്രം കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രാലയ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായവും മറ്റും ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോഴും കേന്ദ്രം മൗനം തുടരുകയാണ്.

wayanadlandslidenews

അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലകളെ തകർത്തെറിഞ്ഞ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് മന്ത്രിസഭാ സമിതിയും സ്വീകരിച്ചത്. എങ്കിലുംദുരന്തത്തെ വ്യാപ്‌തി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അതിതീവ്ര ദുരന്തം എന്ന ഗണത്തിൽപ്പെടുത്തിയത്.

ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് ഗുപ്‍ത റവന്യൂ സെക്രട്ടറി ടിങ്കു ബിസ്വാളിനാണ് ഇത് സംബന്ധിച്ച കത്ത് കൈമാറിയത്. അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച പരാമർശം കത്തിൽ ഇല്ലാത്തത് ദുരന്തബാധിതർക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.

അതേസമയം, വയനാട് ദുരന്തത്തിൽ കേന്ദ്ര നിലപാടിനെ വിമർശിച്ച് ഇന്നും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് നുണയാണ് എന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. കൃത്യമായ കണക്കുകൾ കൊടുത്തതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും ആരോപിച്ചു.

ബിജെപിയെ കേരളം അം​ഗീകരിക്കാത്തതാണ് കേന്ദ്രത്തിന്റെ പകയ്ക്ക് കാരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസോടെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കേരളത്തിന് 2018ലെ മാതൃക മുന്നിലുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാനവും തമ്മിൽ നിലനിൽക്കുന്ന ഭിന്നത ഇപ്പോഴും തുടരുകയാണ്. പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും വിശദമായ കണക്കുകൾ സമർപ്പിക്കാൻ കേരളം മൂന്നര മാസത്തോളം വൈകിയെന്നായിരുന്നു അമിത് ഷായുടെ ആരോപണം. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+