പോര്‍ട്ടുകളുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ക്ക് കേന്ദ്ര സഹായം;നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയെന്ന് മുഹമ്മദ് റിയാസ്
ദില്ലി: കേരളത്തിലെ പോര്‍ട്ടുകളുമായി ബന്ധിപ്പിക്കാവുന്ന റോഡുകള്‍ക്ക് കേന്ദ്ര ധനസഹായം നല്‍കുമെന്ന് റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ വേഗത്തില്‍ തന്നെ സമര്‍പ്പിക്കുമെന്നും നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
റോഡ് വികസനം, ദേശീയ പാതാ വികസനം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണല്‍ ഹൈവേ പദ്ധതികള്‍ക്ക് പ്രിന്‍സിപ്പല്‍ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതില്‍ പ്രത്യേകം നന്ദി അറിയിച്ചു.വളരെ അനുഭാവപൂര്‍ണമായ സമീപനമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായതെന്ന് മുഹമ്മദ് റിയാസ് കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ .

ഡല്‍ഹിയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. റോഡ് വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. വളരെ അനുഭാവപൂര്‍ണമായ സമീപനമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്.
കേരളത്തിലെ പോര്‍ട്ടുകളുമായി ബന്ധിപ്പിക്കാവുന്ന റോഡുകള്‍ക്ക് കേന്ദ്ര ധനസഹായം നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ വേഗത്തില്‍ തന്നെ സമര്‍പ്പിക്കും. സംസ്ഥാനത്തെ ദേശീയ പാതകളില്‍ 1233 കി.മീ. വരുന്ന ഭൂരിഭാഗവും പാതകളും കേരള സര്‍ക്കാര്‍ നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളതിനാല്‍ ഇവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടു .
ഈ വിഷയത്തില്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അറ്റകുറ്റപ്പണികള്‍ക്കായി ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി . അതിനായി ഒരു ഉദ്യോഗസ്ഥനെ അടിയന്തിരമായി ചുമതലപ്പെടുത്തിയിട്ടുണ്ട് . തിരുവനന്തപുരം പാരിപ്പള്ളി മുതല്‍ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണം സംബന്ധിച്ചും ചര്‍ച്ച നടത്തി. ഇതിന് പ്രിന്‍സിപ്പല്‍ അംഗീകാരം ലഭിച്ചു കഴിഞ്ഞതാണ് . 4500 കോടി രൂപയാണ് പദ്ധതി തുക. തിരുവനന്തപുരം നഗരത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാകുന്നതാണ് ഈ പദ്ധതി .
പുതുപുത്തന്‍ ലുക്കില്‍ സീരിയല്‍ താരം ഗൗരി; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണല്‍ ഹൈവേ പദ്ധതികള്‍ക്ക് പ്രിന്‍സിപ്പല്‍ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതില്‍ പ്രത്യേകം നന്ദി അറിയിച്ചു . അതുപോലെ തന്നെ കണ്ണൂര്‍ വിമാനത്താവളം വഴിയുളള ചൊവ്വ- മട്ടന്നൂര്‍ കുട്ടുംപുഴ - വളവുപാറ - മാക്കൂട്ടം - വിരാജ്‌പേട്ട- മടിക്കേരി മൈസൂര്‍ വരെയുള്ള റോഡിന്റെ സ്‌ട്രെച്ചില്‍ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളില്‍ ചിലത് ഗതി ശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേഗത്തില്‍ പൂര്‍ത്തിയിക്കാനുള്ള സാധ്യത പരിശോധിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യസഭാ എം പിമാരായ ശ്രേയാംസ് കുമാര്‍ , ഡോ . വി . ശിവദാസന്‍ , പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ് , കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .












Click it and Unblock the Notifications