'പാർട്ടി മാറാന്‍ ചെയർമാന്‍ പദവിയും സ്റ്റേറ്റ് കാറും': ശബ്ദരേഖയില്‍ കുരുങ്ങി ജോണി നെല്ലൂർ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിനെ കുരുക്കി ശബ്ദരേഖ പുറത്ത്. സ്റ്റേറ്റ് കാറും ഏതെങ്കിലും കോർപ്പറേഷന്‍ ചെയർമാന്‍ സ്ഥാനവും തന്നാല്‍ പാർട്ടി മാറാന്‍ തയ്യാറെന്ന് ജോണി നെല്ലൂർ പറയുന്നതായിട്ടുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നരിക്കുന്നത്.
കേരള കോണ്‍ഗ്രസ് (എം) നേതാവ് ഹഫീസുമായി സംസാരിക്കുന്നതാണ് ശബ്ദ രേഖ. മുന്നണി മാറാന്‍ തന്നെ സഹായിക്കണമെന്നാണ് ഹഫീസിനോട് യു ഡി എഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂർ അഭ്യർത്ഥിക്കുന്നത്. അതേസമയം ശബ്ദ രേഖ തന്റേത് അല്ലെന്ന് വ്യക്തമാക്കി ജോണി നെല്ലൂരും രംഗത്ത് എത്തിയിട്ടുണ്ട്.

പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് ബി ജെ പി വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍, ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍, സ്പൈസസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനം, സ്പൈസസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ ചെയര്‍മാന്‍ സ്ഥാനമാണ് ബി ജെ പി മുന്നോട്ട് വെച്ച ഓഫർ എന്നാല്‍ ബി ജെ പിയുടെ കൂടെ പോവാന്‍ താല്‍പര്യമില്ലെന്നും ജോണി നെല്ലൂരിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ രേഖയില്‍ പറയുന്നു.
ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍

എന്തുകൊണ്ട് പാര്‍ട്ടി മാറി എന്ന് പറയാന്‍ ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം, പുറത്ത് വന്ന ശബ്ദരേഖയില്‍ പറയുന്നു.
'നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങള്‍ പോയി എന്ന് ചോദിച്ചാല്‍ പറയാന്‍ മിനിമം ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം. അത് നീ ആലോചിച്ചോ'-ഹഫീസിനോടായി ജോണി നെല്ലൂർ പറയുന്നു.

അതേസമയം, തനിക്കെതിരേയുള്ള ആരോപണം നിഷേധിച്ച് ജോണി നെല്ലൂർ രംഗത്ത് എത്തി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വ്വമായ വിജയം യു ഡി എഫ് നേടിയതിന്റെ ജാള്യത മറക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. യു ഡി എഫില്‍ നിന്നുകൊണ്ട് മൂന്ന് പ്രാവശ്യം എം എല്‍എ യായ വ്യക്തിയാണ് താന്‍ മുന്നണി വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ഫോണില്‍ വിളിച്ചെന്ന പറയുന്ന ആളെ ഒരു തരത്തിലും എനിക്കറിയില്ല. ഇയാളുമായി ഒരു ബന്ധവുമില്ല. ഇനി ഇക്കാര്യം ശരിയാണെന്ന് പറഞ്ഞാല്‍ പോലും ഇത്തരമൊരു ആളുമായി സംസാരിക്കേണ്ടതിന്റെ ഗതികേട് തനിക്ക് ഇല്ല. എനിക്ക് അത്തരത്തിൽ മുന്നണി മാറണമെങ്കിൽ മുതിർന്ന നേതാക്കളെ സമീപിക്കാമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.

നേരത്തെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജനറല്‍ സെക്രട്ടറിയായിരുന്ന ജോണി നെല്ലൂർ പിന്നീട് ജോസഫ് വിഭാഗത്തില്‍ ലയിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ വിള്ളലുണ്ടാക്കുകയായിരുന്നു. അദ്യഘട്ടത്തെ ലയനത്തെ അനുകൂലിച്ച അനൂപ് ജേക്കബ് പിന്നീട് പിന്‍വാങ്ങിയതാണ് തർക്കത്തനും ഒരു വിഭാഗത്തിന്റെ മാത്രം ലയനത്തിനും കാരണമാക്കിയത്

1991-ൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ നിന്നുമാണ് ജോണി നെല്ലൂർ ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് 96, 2001 തിരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മൂവാറ്റുപുഴയിൽ നിന്ന് തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും ഇദ്ദേഹമാണ്. 2011 ല്‍ അങ്കമാലിയില്‍ നിന്നും മത്സരിച്ചെങ്കിലും എല്‍ഡിഎഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിലിനോട് പരാജയപ്പെട്ടു. 2021 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും മുവാറ്റുപുഴയ്ക്കായി ശ്രമിച്ചെങ്കിലും സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല
'മമ്മൂട്ടിയുടെ നായിക തന്നെയോ ഇത്': വൈറലായി നേഹയുടെ ഗ്ലാമറസ് ചിത്രങ്ങള്‍












Click it and Unblock the Notifications