കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിൻ കുരുവിളയെ കണ്ടെത്താനുള്ള സാദ്ധ്യത മങ്ങി: വിവരം പങ്കുവെച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി

Google Oneindia Malayalam News

കൊല്ലം: സൗത്ത് ആഫ്രിക്കയിൽ വെച്ച് കാണാതായ കപ്പൽ ജീവനക്കാരനായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയെ കണ്ടെത്തുന്നത് സംബന്ധിച്ച അന്വേഷണത്തന്റെ പുരോഗതി സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമീഷണറില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കൊടിക്കുന്നില്‍ സുരേഷ് എംപി. സൗത്ത് ആഫ്രിക്കൻ മാരിടൈം സേഫ്റ്റി അതോറിറ്റി 58 മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം നടപടികൾ നിർത്തിവെക്കു കയും കേസ് അവസാനിപ്പിക്കുന്നതായും ഇന്ത്യൻ ഹൈക്കമീഷനെ അറിയിച്ചു, ഒപ്പം തന്നെ ഇനി ജസ്റ്റിൻ കുരുവിളയെ കണ്ടെത്താനുള്ള സാദ്ധ്യതകൾ മങ്ങി എന്നും അതോറിറ്റി ഇന്ത്യൻ ഹൈക്കമീഷനെ അറിയിച്ചെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

റിപ്പോർട്ടർ ടിവിക്കെതിരെ പൊലീസ് റിപ്പോർട്ട്: നടിയെ ആക്രമിച്ച കേസില്‍ കോടതി നിർദേശം ലംഘിച്ചെന്ന്റിപ്പോർട്ടർ ടിവിക്കെതിരെ പൊലീസ് റിപ്പോർട്ട്: നടിയെ ആക്രമിച്ച കേസില്‍ കോടതി നിർദേശം ലംഘിച്ചെന്ന്

സൗത്ത് ആഫ്രിക്കയിൽ വെച്ച് കാണാതായ കപ്പൽ ജീവനക്കാരനായ കുറിച്ചി സ്വദേശി ജസ്റ്റിൻ കുരുവിളയെ കണ്ടെത്തുന്നത് സംബന്ധിച്ച അന്വേഷണത്തന്റെ ഇതുവരെയുള്ള പുരോഗതി എനിക്ക് സൗത്ത് ആഫ്രിക്കയിലെ ഇന്ത്യൻ ഹൈക്കമീഷണർ ജയദീപ് സർക്കാർ കത്തിലൂടെ അറിയിച്ചു. ഹൈക്കമ്മീഷണറുടെ മറുപടി പ്രകാരം , ജസ്റ്റിനെ കാണാതായ വിവരം അറിഞ്ഞപ്പോൾ ഇന്ത്യൻ ഹൈക്കമ്മീഷൻ , സൗത്ത് ആഫ്രിക്ക പോലീസ് അധികാരിക ളെയും, ജസ്റ്റിൻ ജോലിചെയ്തിരുന്ന " സ്ട്രീം അറ്റ്ലാന്റിക്" എന്ന അമേരിക്കയിലേക്ക് പോകുകയായിരുന്ന കപ്പലിന്റെ ഹാൻഡ്‌ലിംഗ് ഏജൻറ് ആയ ഡയമണ്ട് ഷിപ് മാനേജ്‌മെൻറ് കമ്പനിയെയും, സൗത്ത് ആഫ്രിക്കൻ മാരിടൈം സേഫ്റ്റി അതോറിറ്റിയേയും ജസ്റ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി ബന്ധപെട്ടു.

kodikunnil-suresh-

ഇന്ത്യൻ ഹൈക്കമ്മീഷന് ഹാൻഡ്‌ലിംഗ് ഏജന്റും, മാരിടൈം സേഫ്റ്റി അതോറിറ്റിയും റിപ്പോർട്ട് നൽകുകയുണ്ടായി. ഹാൻഡ്‌ലിംഗ് ഏജന്റിന്റെ റിപ്പോർട്ട് പ്രകാരം ഫെബ്രുവരി എട്ടാം തീയതി ജസ്റ്റിൻ കുരുവിളയെ കപ്പലിൽ നിന്ന് കാണാതായതായി എന്ന് വ്യക്തമാക്കുകയും ഒപ്പം തന്നെ കപ്പൽ അധികാരികൾ കപ്പലിൽ പരിശോധന നടത്തുകയും, കടൽ രക്ഷാപ്രവർത്തന ഏകോപന സമിതിയെ ജസ്റ്റിനെ കാണാതായതെന്നു അനുമാനിപ്പിക്കപ്പെടുന്ന സമയം ഉൾപ്പെടെ അറിയിക്കുകയും രക്ഷാദൗത്യത്തിനു സഹായം തേടുകയും ചെയ്‌തു. തുടർന്ന് മറ്റൊരു കപ്പലായ " പസിഫിക്ക് ഇഗ്രെറ്റ്" കൂടി രക്ഷ പ്രവർത്തനത്തിൽ എട്ടാം തീയതി ഏർപ്പെടുകയും ചെയ്‌തു എന്ന് ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു.

ഞാന്‍ ഭാഗ്യവതിയല്ല, അനുഗ്രഹിക്കപ്പെട്ടവള്‍: ലേഡി സൂപ്പർ സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യർ

സൗത്ത് ആഫ്രിക്കൻ മാരിടൈം സേഫ്റ്റി അതോറിറ്റി 58 മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം നടപടികൾ നിർത്തിവെക്കു കയും കേസ് അവസാനിപ്പിക്കുന്നതായും ഇന്ത്യൻ ഹൈക്കമീഷനെ അറിയിച്ചു, ഒപ്പം തന്നെ ഇനി ജസ്റ്റിൻ കുരുവിളയെ കണ്ടെത്താനുള്ള സാദ്ധ്യതകൾ മങ്ങി എന്നും അതോറിറ്റി ഇന്ത്യൻ ഹൈക്കമീഷനെ അറിയിച്ചു. ജസ്റ്റിൻ ജോലി ചെയ്തിരുന്ന കപ്പൽ ഇപ്പോൾ അമേരിക്കയിലേക്കാണ് നീങ്ങുന്നതെന്നും അതിനാൽ തന്നെ അമേരിക്കയിലെ ഇന്ത്യൻ എംബസിയെ ജസ്റ്റിൻ കുരുവിളയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും സൗത്ത് ആഫ്രിക്കൻ ഹൈക്കമ്മീഷൻ അറിയിച്ചു.

ജസ്റ്റിന്റെ തിരോധാന വാർത്ത അറിഞ്ഞപ്പോൾ തന്നെ, ജസ്റ്റിനെ കണ്ടെത്താനായുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ, സൗത്ത് ആഫ്രിക്കൻ ഇന്ത്യൻ ഹൈക്കമീഷൻ വഴി നടത്തണമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ജസ്റ്റിന്റെ കുടുംബത്തിന് ഈ വിഷയത്തിൽ നല്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിന്‌ കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട്‌ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഈ വിഷയത്തിൽ എല്ലാ സഹായവും സ്വീകരിക്കുമെന്ന് ഉറപ്പുനല്കിയിരുന്നു.

ജസ്റ്റിനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കായി തുടർന്നും സൗത്ത് ആഫ്രിക്കൻ എംബസിയെയും , കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനെയും ബന്ധപെടുന്നതാണ്.കപ്പൽ അമേരിക്കയിലേക്ക് പോയതിനാൽ അമേരിക്കൻ അംബാസിറ്റർക്കും കത്ത് മെയിൽ അയച്ചു., എല്ലാ പിന്തുണയും സഹായവും ജസ്റ്റിന്റെ കുടുംബത്തിനു ഈ സംഭവത്തിൽ നൽകുമെന്ന് ഉറപ്പ് നൽകുന്നു.

Recommended Video

cmsvideo
വീട്ടിൽ പൊങ്കാല ഇട്ടതിന് ശേഷം സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

English summary
chances of finding Justin Kuruvilla are slim: Kodikunnil Suresh MP sharing information from the Indian High Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X