Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രബോസ് വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ... ഉന്നതൻ പ്രമുഖ നടിക്കൊപ്പം ഫൈവ് സ്റ്റാർ ഹോട്ടലിൽ

Recommended Video

cmsvideo
    ചന്ദ്രബോസ് വധക്കേസ് പുതിയ വഴിത്തിരിവിലേക്ക്, നിർണായക വെളിപ്പെടുത്തൽ | Oneindia Malayalam

    പത്തനംതിട്ട: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു ചന്ദ്ര ബോസ് വധക്കസ്. കോടീശ്വരനായ മുഹമ്മദ് നിസാം ആയിരുന്നു കേസിലെ പ്രതി. നിസാമിനെ സംരക്ഷിക്കാന്‍ ഉന്നതര്‍ രംഗത്തിറങ്ങിയെന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു.

    ഈ വിഷയത്തില്‍ ഏറ്റവും അധികം വേട്ടയാടപ്പെട്ടത് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബ് ആയിരുന്നു. ആരോപണ വിധേനയനായ ജേക്കബ് തോമസിനെ സ്ഥലം മാറ്റുകയും പിന്നീട് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

    അതേ ജേക്കബ് ജോബ് ഇപ്പോള്‍ വിരമിക്കാന്‍ ഒരുങ്ങുകയാണ്. ചന്ദ്രബോസ് വധക്കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസ് അസോസിയേഷന്‍ പത്തനംതിട്ടയില്‍ നടത്തിയ സെമിനാറില്‍ ജോക്കബ് ജോബ് നടത്തിയിരിക്കുന്നത്.

    നിസാമിന് വഴിവിട്ട സഹായം

    നിസാമിന് വഴിവിട്ട സഹായം

    ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന് വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കി എന്നതായിരുന്നു ജേക്കബ് ജോബിന് നേര്‍ക്കുള്ള ആരോപണം. നിസാമിന് അക്കാലത്ത് ചില ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണ് എന്നാണ് ജേക്കബ് ജോബ് വെളിപ്പെടുത്തുന്നത്.

    ഗൂഢാലോചന

    ഗൂഢാലോചന

    തനിക്കെതിരെ പോലീസില്‍ നിന്ന് തന്നെ ഗൂഢാലോചന ഉണ്ടായി എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. മൂന്ന് വര്‍ഷം ആണ് ഈ കേസില്‍ താന്‍ വേട്ടയാടപ്പെട്ടത്. താനും കുടുംബവും വലിയ പീഡനങ്ങളാണ് അനുഭവിച്ചത് എന്നും അദ്ദേഹം പറയുന്നു.

    പ്രമുഖ നടിക്കൊപ്പം ഉന്നത ഉദ്യോഗസ്ഥന്‍?

    പ്രമുഖ നടിക്കൊപ്പം ഉന്നത ഉദ്യോഗസ്ഥന്‍?

    പിന്നീട് കേസ് അന്വേഷിക്കാന്‍ എത്തിയ ഉന്നത ഉദ്യോഗസ്ഥനെ കുറിച്ചും ജേക്കബ് ജോബ് ആരോപണം ഉന്നയിക്കുന്നുണ്ട്. പ്രമുഖ നടിക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയായിരുന്നു ആ ഉദ്യോഗസ്ഥന്‍ എന്നാണ് ആരോപണം. അക്കാലത്ത് മാധ്യമങ്ങളിലും ഇത് സംബന്ധിച്ച് ചില ആരോപണങ്ങള്‍ വന്നിരുന്നു.

    എന്തിന് വന്നു, എന്ത് ചെയ്തു?

    എന്തിന് വന്നു, എന്ത് ചെയ്തു?

    ഉന്നത ഉദ്യോഗസ്ഥന്‍ എന്തിനാണ് വന്നത് എന്നത് പോലും അന്വേഷിക്കപ്പെട്ടില്ല. അദ്ദേബം ഡ്യൂട്ടിയില്‍ ആയിരുന്നോ അതോ ലീവില്‍ ആയിരുന്നോ എന്നതും അന്വേഷിച്ചില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇതെല്ലാം കണ്ടെത്താന്‍ സാധിക്കും എന്നും ജേക്കബ് ജോബ് പറയുന്നുണ്ട്.

    നിസാമിനെ ജയിലില്‍ അടച്ചത് താന്‍

    നിസാമിനെ ജയിലില്‍ അടച്ചത് താന്‍

    നിസാമുമായി തനിക്ക് ബന്ധമുണ്ട് എന്നായിരുന്നു പ്രചാരണം. എന്നാല്‍ നിസാമിനെ ആദ്യമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് താന്‍ ആണ് എന്നാണ് ജേക്കബ് ജോബ് വ്യക്തമാക്കുന്നത്. നിസാമിനെതിരെ കാപ്പ ചുമത്തിയതും താന്‍ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു.

    പോലീസിലെ വിഷവിത്തുകള്‍

    പോലീസിലെ വിഷവിത്തുകള്‍


    നിസാമിന് വിടുപണി ചെയ്ത ഉദ്യോഗസ്ഥര്‍ പോലീസില്‍ ഉണ്ട് എന്നും ജേക്കബ് ജോബ് ആരോപിക്കുന്നു. അവര്‍ക്കെതിരെ ആരും ശബ്ദിച്ചില്ല. പോലീസിലെ വിഷവിത്തുകളെ കണ്ടെത്താന്‍ പോലീസിന് തന്നെ കഴിയുമെന്നും ജേക്കബ് ജോബ് പറഞ്ഞു.

    ആത്മഹത്യയുടെ വക്കില്‍

    ആത്മഹത്യയുടെ വക്കില്‍

    നിസാം കേസില്‍ താനും കുടുംബവും അനുഭവിച്ചത് കൊടിയ പീഡനം ആയിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് പോലും കൈവിട്ടു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും അതില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നും ജേക്കബ് ജോബ് വെളിപ്പെടുത്തുന്നു.

    സ്ഥലംമാറ്റം സസ്‌പെന്‍ഷന്‍

    സ്ഥലംമാറ്റം സസ്‌പെന്‍ഷന്‍

    നിസാം കേസില്‍ ജേക്കബ് ജോബിനെ ആദ്യം തൃശൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. പത്തനംതിട്ട ജില്ല പോലീസ് മേധാവിയായി ചുമതലയേറ്റതിന് രണ്ട് ദിവസത്തിന് ശേഷം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തിന് ശേഷം പത്തനംതിട്ട പോലീസ് സൂപ്രണ്ട് ആയി വീണ്ടും അദ്ദേഹം നിയമിതനായി.

    വിരമിക്കുന്നു

    വിരമിക്കുന്നു

    മാര്‍ച്ച് 31 ന് ആണ് ജേക്കബ് ജോബ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. പോലീസ് അസോസിയേഷന്‍ നടത്തിയ സെമിനാറില്‍ തനിക്ക് ചില തുറന്നുപറച്ചിലുകള്‍ നടത്താനുണ്ടെന്ന ആമുഖത്തോടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+