പിണറായി സർക്കാർ മദ്യക്കച്ചവടക്കാർക്ക് വേണ്ടി!!!കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുമെന്ന് ചെന്നിത്തല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥന സർക്കാർ മദ്യനയം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതിലൂടെ സർക്കാർ ജനവഞ്ചനയാണ് നടത്തുന്നതെന്നു ചെന്നിത്തല അഭിപ്രായപ്പെട്ടു. എൽഡിഎഫ് മദ്യനയം തിരുത്തുന്നത് ആർക്കുവേണ്ടിയെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ പുതിയ മദ്യനയ പ്രഖ്യാപനത്തിനു മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് മാത്രമാണിനെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിനു മുൻപ് മദ്യക്കച്ചവടക്കാരുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ശക്തമാണെന്നും മദ്യശാല തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ടെന്ന തീരുമാനം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.

chennithala

കഴിഞ്ഞ ദിവസം ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈകോടതി ഉത്തരവിട്ടിരുന്നു.ഇതോടെ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയോരത്തെ ബീര്‍-വൈന്‍ പാര്‍ലറുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കും. കേന്ദ്ര ഭരണപ്രദേശമായ മാഹിയിലെ 32 ബാറുകളും തുറക്കുമെന്നു ബാറുടമകള്‍ അറിയിച്ചിട്ടുണ്ട്.

English summary
ldf government suport liquor businesssay chennithala.
Please Wait while comments are loading...