Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ മുഖച്ഛായ മാറുന്നു..; ചെറുതോണി പാലവും, മൂന്നാർ-ബോഡിമേട്ട് റോഡും അഭിമാനം, ചിലവ് 382 കോടി..!

ഇടുക്കി: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളിലൂടെയും വാർത്തകളിലൂടെയും ഏറെ പേരുകേട്ട രണ്ട് വമ്പൻ പദ്ധതികൾ ഉൾപ്പെടെ കേരളത്തിലെ ഗതാഗത മേഖലയ്ക്ക് മുതൽക്കൂട്ടാവാൻ ഒരുങ്ങുകയാണ്. പ്രളയ കാലത്തെ നടുക്കുന്ന ദൃശ്യങ്ങളിലൂടെ പ്രശസ്‌തമായ ചെറുതോണി പാലവും, അരിക്കൊമ്പൻ ദൗത്യത്തിനിടെ ഏറെ ചർച്ച ചെയ്യപ്പെട്ട മൂന്നാർ-ബോഡിമേട്ട് റോഡും ജനങ്ങൾക്കായി തുറന്നു കൊടുക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്.

40 മീറ്റർ ഉയരത്തിൽ മൂന്ന് സ്‌പാനുകളിലായി നിർമ്മിച്ച പാലത്തിന് ആകെ 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്ററാണ് വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയായാണ് ഈ പാലം ഒരുങ്ങുന്നത്.
പുതിയ പാലത്തിന്റെ നിര്‍മ്മാണ ചിലവ് 20 കോടി രൂപയാണ്.

cheruthoni

കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവായത് 382 കോടി രുപയോളമാണ്. ആറ് വര്‍ഷം കൊണ്ട് പണി പൂ‍ത്തിയാക്കിയ റോഡിന്റെ വീതി പതിനാല് മീറ്ററാണ്. അരിക്കൊമ്പൻ ദൗത്യ സമയത്തെ ആകാശ ദൃശ്യങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച റോഡാണ് ഇത്. ഈ പദ്ധതികളുടെയെല്ലാം ഉദ്‌ഘാടനം കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് നിർവഹിക്കുന്നത്.

മൂന്നാറില്‍ എത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറിയെന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. മാസത്തിലൊരിക്കല്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്‌തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തടസങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള നവീകരണ പ്രവൃത്തി പൂര്‍ത്തിയായതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

10 പാലങ്ങള്‍, 122 കള്‍വര്‍ട്ടുകള്‍, 25.5 കിലോമീറ്റർ നീളത്തില്‍ അരികുചാല്‍ നിര്‍മ്മാണം, 3793 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി, വിവിധ ജംഗ്ഷനുകളുടെ നവീകരണം, 56 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ബസ് ബേകള്‍ എന്നിങ്ങനെ ആധുനിക നിലവാരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+