കുമ്മനം മുഖ്യമന്ത്രി, ശ്രീശാന്ത് സ്‌പോര്‍ട്‌സ് മന്ത്രി.. ഇത് അങ്കമാലിയിലെ മന്ത്രിസഭയല്ല, കേരളത്തില്‍
അങ്കമാലിയിലെ അമ്മാവന്‍ ആരാന്നാ പറഞ്ഞേ... ഫേസ്ബുക്കിലെ പ്രധാനമന്ത്രി. ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി നേതാവ് നരേന്ദ്ര മോദിയെ കളിയാക്കാന്‍ തൃത്താല എം എല്‍ എ വി ടി ബല്‍റാമും മറ്റ് മോദി വിരോധികളും പറഞ്ഞ കാര്യങ്ങളാണ് ഇത്. പകരം ബല്‍റാമിനെ, തൃത്താല പ്രധാനമന്ത്രി എന്ന് വിളിച്ച് സംഘപരിവാര്‍ അനുകൂലികളും കളിയാക്കി. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ച് മോദി പ്രധാനമന്ത്രിയായി, അത് ചരിത്രം.
കേരളം നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ സംഘപരിവാര്‍ അനുകൂലികള്‍ എന്‍ ഡി എ മുന്നണിയില്‍ മത്സരിക്കുന്നവരെ വെച്ച് ഒരു മന്ത്രിസഭ തന്നെ തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി തുടരുമോ, പിണറായി വിജയന്‍ വി എസിനെ വെട്ടി കസേര പിടിക്കുമോ എന്നെല്ലാം കേരളം ചര്‍ച്ച ചെയ്യുമ്പോള്‍ വാട്‌സ് ആപ്പിലും മറ്റും ലോകത്ത് ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഈ മന്ത്രിസഭയാണ് ചര്‍ച്ചാവിഷയം. ഈ വാട്‌സ് ആപ്പ് മന്ത്രിസഭയെ ആര് നയിക്കും. മറ്റ് മന്ത്രിമാര്‍ ആരൊക്കെ. കാണൂ...

മുഖ്യമന്ത്രി കുമ്മനം
മുഖ്യമന്ത്രിയായി കുമ്മനം രാജശേഖരനെയാണ് മുന്നോട്ട് വെത്തുന്നത്. വട്ടിയൂര്‍കാവ് മണ്ഡലത്തിലാണ് കുമ്മനം മത്സരിക്കുന്നത്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡണ്ടാണ് ഇദ്ദേഹം.

സ്‌പോര്‍ട്‌സ് മന്ത്രി
ആരായിരിക്കും സ്‌പോര്‍ട്‌സ് മന്ത്രി. സംശയം വേണ്ട എസ് ശ്രീശാന്ത് തന്നെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ലോകകപ്പ് വരെ കളിച്ച പരിചയം ഉണ്ടല്ലോ. തിരുവനന്തപുരത്താണ് ശ്രീശാന്ത് മത്സരിക്കുന്നത്.

അപ്പോള്‍ രാജഗോപാല്‍
നേമത്ത് മത്സരിക്കുന്ന വെറ്ററന്‍ നേതാവ് ഒ രാജഗോപാലിന് ധനകാര്യവകുപ്പാണ്. അഴിമതിയുടെ കറ പുരളാത്ത നേതാവാണ് ഒ രാജഗോപാല്‍.

ആഭ്യന്തരം ആര്‍ക്ക്
മന്ത്രിസഭയിലെ രണ്ടാമന്‍ എന്നറിയപ്പെടുന്ന ആഭ്യന്തരമന്ത്രി ആരായിരിക്കും. മുന്‍ പ്രസിജണ്ട് വി മുരളീധരന്‍ തന്നെ.

കെ സുരേന്ദ്രന്‍ ഇല്ലേ
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ബി ജെ പി നേതാവാണ് കെ സുരേന്ദ്രന്‍. വ്യവസായ വകുപ്പാണ് സുരേന്ദ്രന്.

സി ജെ ജാനുവുമുണ്ട്
വനം പരിസ്ഥിതി മന്ത്രിയായി സി കെ ജാനു, റവന്യൂ മന്ത്രിയായി എം ടി രമേശ്, ഗതാഗത മന്ത്രിയായി ശോഭ സുരേന്ദ്രന്‍ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. ഇത്തരമൊരു രാഷ്ട്രീയമാറ്റം നിങ്ങളും ആഗ്രഹിക്കുന്നില്ലേ എന്നതാണ് ചോദ്യം.












Click it and Unblock the Notifications