മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ എത്തി. കഴിഞ്ഞ ആഴ്ച ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതിന്‍രെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. വിവിധ പരിപാടികള്‍ക്കായി മുഖ്യമന്ത്രി കോഴിക്കോട് എത്തിയിരുന്നു. രാത്രി എട്ട് മണിയോടെ കൊയിലാണ്ടിക്ക് അടുത്തുള്ള ഫാരിസ് അബൂബക്കറിന്റെ വീട്ടില്‍ എത്തുകയായിരുന്നു.
ദീപിക ദിനപ്പത്രം മുന്‍ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവര്‍ എന്ന് വിളിച്ചിരുന്നു. ഇത് ഏറെ വിവാദത്തിലായിരുന്നു. പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന ആരോപണവും ആ സമയത്ത് ഉയര്‍ന്നിരുന്നു.

ദീപിക പത്രത്തിന്റെ മുന്‍ ഉടമസ്ഥനും വ്യവസായിയുമാണ് ഫാരിസ് അബൂബക്കര്‍. നഷ്ടത്തിലായി ദീപികെയ ഫാരിസ് അബൂബക്കര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് ദീപികയിലെ ഇരുന്നുറോളം പത്രപ്രവര്‍ത്തകര്‍ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കിയിരുന്നു. ഇത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു.
പ്രഥമ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിനു വേണ്ടി അറുപതു ലക്ഷം രൂപ വെളിപ്പെടുത്താതെ നല്‍കിയ കുറ്റത്തിനാണ് ദീപിക ചെയര്‍മാന്‍ ഫാരിസ് അബൂബേക്കറിന്റെ നെറ്റിയില്‍ വെറുക്കപ്പെട്ടവന്‍ എന്ന മുദ്ര വി എസ് ചാര്‍ത്തിയത്. 2007 മാര്‍ച്ച് എട്ട്, ഏപ്രില്‍ 3, മെയ് 14 തീയതികളിലാണ് പാരറ്റ് ഗ്രോവിന്റെ സ്ഥാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കണ്ണൂര്‍ ശാഖയിലുളള ടൂര്‍ണമെന്റ് സംഘാടക സമിതിയുടെ അക്കൗണ്ടിലേയ്ക്ക് പണമയച്ചത്.
ഈ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി ചാനലായ കൈരളിയില്‍ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. അഭിമുഖത്തില്‍ വി.എസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്. ഈ അഭിമുഖത്തിനുശേഷം ഫാരിസ് പി ടി ഉഷയുടെ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.
2008 സെപ്റ്റംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications