കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് സെക്രട്ടറി നുണപറഞ്ഞു;സിആറില്‍ ഇടപെട്ടു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ നുണ പറയുന്നോ... രാജു നാരായണ സ്വാമിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ ഇടപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് പുറത്തിറക്കിയ ഭരത് ഭൂഷണ്‍ പറഞ്ഞത് നുണയെന്ന് തെളിഞ്ഞു. മുഖ്യമന്ത്രി രാജു നാരായണസ്വാമിക്ക് നല്‍കിയ ഗ്രേഡ് ഭരത് ഭൂഷന്‍ റദ്ദാക്കിയതിന്റെ രേഖകള്‍ പുറത്തായി. മീഡിയ വണ്‍ ആണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്ത് വിട്ടത്.

തന്റെ വാര്‍ഷിക അപ്രൈസല്‍ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷന്‍ അനധികൃതമായി ഇടപെട്ടുവെന്നായിരുന്നു രാജു നാരായണ സ്വാമിയുടെ പരാതി. ഇത് ഐഎസ് അസ്സോസിയേഷന് മുന്നില്‍ സ്വാമി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ടാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് പുറത്തിറക്കിയത്.

2012-13 കാലയളവിലെ രാജു നാരായണസ്വാമിയുടെ അപ്രൈസല്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി 8.5 ഗ്രേഡ് പോയന്‍റ് നല്‍കിയിരുന്നു. 2013 ഒക്ടോബര്‍ 7 നാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച രേഖയില്‍ ഒപ്പുവച്ചിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 19 ന് ചീഫ് സെക്രട്ടറി ഇത് പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കുകയായിരുന്നു.

മുഖ്യമന്ത്രി ആക്സപ്റ്റിങ് അതോറിറ്റി മാത്രമാണെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. മുഖ്യമന്ത്രിക്ക് നേരിട്ട് രാജു നാരായണ സ്വാമി അപ്രൈസല്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ ചീഫ് സെക്രട്ടറി ചോദ്യം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിക്ക് നേരിട്ട് ഫോം നല്‍കിയതില്‍ രാജു നാരായണസ്വാമി വിശദീകരണം നല്‍കണം എന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.

Chief Secretary 2

മുഖ്യമന്ത്രിക്ക് ഫോം നേരിട്ട് നല്‍കുന്നതില്‍ ചട്ടവിരുദ്ധതയില്ലെന്ന് കാണിച്ച് സ്വാമി നല്‍കിയ വിശദീകരണം ചീഫ് സെക്രട്ടറി തള്ളി. വകുപ്പ് മന്ത്രിക്കും പ്രിന്‍സിപ്പള്‍ സെക്രട്ടറിക്കും രാജു നാരായണസ്വാമിയെക്കുറിച്ച് നല്ല അഭിപ്രായമല്ല ഉള്ളതെന്നും ചീഫ് സെക്രട്ടറി വിലയിരുത്തി.

മുഖ്യമന്ത്രിയുടെ ഉത്തരവ് റദ്ദാക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമില്ല. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് ആരോപണം. രാജു നാരായണസ്വാമി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അപ്രൈസല്‍ റിപ്പോര്‍ട്ടില്‍ പരിഗണിക്കുന്ന കാലഘട്ടത്തില്‍ കെ ജയകുമാറും ജോസ് സിറിയക്കുമായിരുന്നു ചീഫ് സെക്രട്ടറിമാര്‍. ഈ സാഹചര്യത്തില്‍ ഭരത് ഭൂഷണ് അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും വാദം ഉയരുന്നുണ്ട്.

English summary
Chief Secretary interfered in Raj Narayan Swamy's appraisal report; documents leaked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X