കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുപമയ്ക്ക് മറുപടിയുമായി ഷിജുഖാന്‍; ആ വാദം തെറ്റ്, സമിതിക്ക് ലൈസന്‍സുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ സമരം ചെയ്യുന്ന അനുപമ ഉയത്തിയ ആരോപണങ്ങള്‍ക്ക് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ മറുപടി. അനുപമ തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സുണ്ടെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരം സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സിക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ശിശുക്ഷേമ സമിതിക്കുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രജിസ്‌ട്രേഷന് 2022 വരെ കാലാവധിയുണ്ട്. അനുമിതിയില്ലാതെയല്ല സമിതി പ്രവര്‍ത്തിക്കുന്നത്. മറിച്ചുള്ള പ്രചാരണം തെറ്റാണ്. ശിശു ക്ഷേമ സമിതിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അപലപനീയമായ നീക്കമാണിതെന്നും ഷിജു ഖാന്‍ വ്യക്തമാക്കി.

മോദിയും യോഗിയും... ഈ ഫോട്ടോ വ്യാജനോ? 'കള്ളം' പൊളിച്ച് കോണ്‍ഗ്രസ്... സംശയം ബാക്കിമോദിയും യോഗിയും... ഈ ഫോട്ടോ വ്യാജനോ? 'കള്ളം' പൊളിച്ച് കോണ്‍ഗ്രസ്... സംശയം ബാക്കി

ശിശു ക്ഷേമ സമിതിക്ക് ദത്ത് നല്‍കാന്‍ ലൈസന്‍സില്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞിട്ടുണ്ട്. ലൈസന്‍സില്ലാത്ത സമിതി നടത്തിയത് കുട്ടിക്കടത്താണ്. ഷുജുഖാനെതിരെ കേസെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അനുമപ പറഞ്ഞിരുന്നു. ലൈസന്‍സില്ലാത്ത ശിശു ക്ഷേമ സമിതി നടത്തിയത് കുട്ടിക്കടത്താണെന്ന് മാധ്യമപ്രവര്‍ത്തക ഷാഹിനയും രാഷ്ട്രീയ നിരീക്ഷകര്‍ ഡോ. ആസാദും കുറ്റപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരവെയാണ് ഷിജു ഖാന്റെ വിശദീകരണം.

p

അതേസമയം, ആന്ധ്രയില്‍ നിന്നെത്തിച്ച കുഞ്ഞ്, അനുപമ, അജിത് എന്നിവരുടെ ഡിഎന്‍എ സാംപിള്‍ സേഖരിച്ചു. രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ നിന്നുള്ള വിദഗ്ധര്‍ നിര്‍മല ശിശുഭവനിലെത്തിയാണ് കുഞ്ഞിന്റെ സാംപിളെടുത്തത്. രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ എത്തിയാണ് അനുപമയും അജിതും സാംപിളുകള്‍ നല്‍കിയത്. ഫലം രണ്ടുദിവസത്തിനകം അറിയും. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും സാംപിളുകള്‍ ഒത്തുനോക്കുകയാണ് ഇനി ചെയ്യുക. പോസിറ്റിവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ തടസമുണ്ടാകില്ല. അതേസമയം, ഡിഎന്‍എ സാംപിള്‍ ശേഖരിച്ചതില്‍ അട്ടിമറിസാധ്യതയുണ്ടെന്ന് അനുപമ ആരോപിച്ചു. സാംപിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു. സാംപിള്‍ ശേഖരിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദ്യോഗസ്ഥരുടെ സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്. കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികള്‍ ആദ്യംകുഞ്ഞിനെ വിട്ടുതരാന്‍ തയാറായിരുന്നില്ല. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിട്ടുനല്‍കിയത്. കുഞ്ഞിനെ വിജയവാഡയില്‍ നിന്ന് ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെത്തിച്ചത്. ഈ വേളയില്‍ അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സമരത്തില്‍ ആയിരുന്നു. കുഞ്ഞ് ഇപ്പോഴുള്ളത് പാളയത്തെ നിര്‍മല ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിന്റെ വൈദ്യപരിശോധന തന്റെ സാന്നിധ്യത്തില്‍ വേണമെന്ന് അനുപമ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 30ന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.

Recommended Video

cmsvideo
Ajith's first wife talks about Anupama issue

English summary
Child Adoption Case: Shiju Khan Says Child Welfare Committee Have License
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X