Get Updates
Get notified of breaking news, exclusive insights, and must-see stories!

ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും

ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം കേരളത്തിലെത്തിക്കും

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ്. ആന്ധ്ര ദമ്പതികൾക്ക് ദത്ത് നൽകിയ കുട്ടിയെ തിരികെ കേരളത്തിൽ എത്തിക്കാനാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് ഇട്ടിരിക്കുന്നത്.. സംസ്ഥാന ശിശുക്ഷേമ സമിതിക്ക് ഇത് സംബന്ധിക്കുന്ന ഉത്തരവ് സിഡബ്ല്യുസി കൈമാറി കഴിഞ്ഞു.

1

അഞ്ച് ദിവസത്തിനകം കുഞ്ഞിനെ നാട്ടിൽ എത്തിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ഈ ഉത്തരവ് അനുപമക്ക് കൈമാറാനും തീരുമാനം ആയി. ഉത്തരവ് പ്രകാരം കുട്ടിയെ കേരളത്തിൽ എത്തിച്ച ശേഷം ഡി എൻ എ പരിശോധന നടത്തും.

ഇതോടെ തിരുവനന്തപുരത്തെ ദത്ത് വിവാദ വിഷയത്തിൽ വഴി തിരിവ് ഉണ്ടാകുകയാണ്. കുട്ടിയെ കേരളത്തിൽ എത്തിക്കുമ്പോൾ പ്രത്യേക പൊലീസ് സംഘം അനുഗമിക്കണമെന്നും ഉത്തരവിൽ പ്രതേൃകം നിർദേശിക്കുന്നു.

2

ഓഗസ്റ്റിൽ ദത്ത് നൽകിയ കുട്ടി സാഹചര്യ തെളുവുകൾ വച്ച് അവകാശവാദമുന്നയിച്ച അനുപമയുടേതാണ് എന്നാണ് സംശയിക്കുന്നത്. നാട്ടിൽ എത്തിച്ച ശേഷം ഡി എൻ എ പരിശോധന നടത്തണമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിൽ സന്തോഷം ഉണ്ടെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഉത്തരവ് കൈപ്പറ്റാൻ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്നും അനുപമ പറഞ്ഞു.

3

അതേസമയം, തിരുവനന്തപുരത്തെ ദന്ത് വിവാദ കേസിലെ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വ്യാജ രേഖകൾ ഉണ്ടാക്കി ഇയാൾ കുഞ്ഞിനെ ദത്ത് നൽകി എന്നാണ് അനുപമ നൽകിയിരിക്കുന്ന കേസ്. ഈ കേസിൽ അനുപമയുടെ അമ്മ ഉൾപ്പെടെ അഞ്ചു പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം കോടതിയിൽ നിന്നും ലഭിച്ചിരുന്നു. കേസിന്റെ അന്വേഷണം മുന്നോട്ട് പോകുകയാണ്. വിവാദ വിഷയത്തിൽ പോലീസ് അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ജയചന്ദ്രൻ മുൻകൂർ ജാമ്യ അപേക്ഷ കോടതിയിൽ നൽകിയത്.
സമരം തുടരുന്നതിനിടെയാണ് ഇത്തരത്തിൽ ഒരു ഉത്തരവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്.


ശിശുക്ഷേമ സമിതിക്ക് മുൻപിലാണ് അനുപമ അനിശ്ചിത കാല സമരം ആരംഭിച്ചത്. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ എസ് ഷിജുഖാൻ സി.ഡബ്ല്യു.സി ചെയർപേഴ്സൺ എൻ സുനന്ദ എന്നിവരെ താൽക്കാലികമായി എങ്കിലും മാറ്റിനിർത്തി കേസ് അന്വേഷണം നടത്തണമെന്ന് അനുപമയുടെ ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയർ ഔദ്യോഗിക സ്ഥാനത്ത് തുടർന്നാൽ തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും അനുപമ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു.

Recommended Video

cmsvideo
    Ajith's first wife talks about Anupama issue
    4

    ദത്ത് നടപടികൾ നിർത്തിവെക്കാൻ കോടതി ഉത്തരവ് ഉണ്ടെങ്കിലും കുഞ്ഞിൻറെ കാര്യത്തിൽ ഇനിയും ആശങ്ക ഉണ്ടെന്നും കേസിൽ അന്തിമ വിധി വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം എന്നും അനുപമ ആവശ്യപ്പെട്ടിരുന്നു.

    മന്ത്രി വീണ ജോർജിനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും നേരിൽകണ്ട് അനുപമ ആശങ്ക അറിയിക്കുകയും ചെയ്തു. വിവാദമായ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷം പൊലീസ് ഇനിയും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. സി.ഡബ്ല്യു.സിയുടെ ഭാഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അനുപമ പറഞ്ഞിരുന്നു.

    അതേസമയം, ദത്ത് വിവാദ കേസിലെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ സി.പി.എം പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ്. അനുപമയുടെ അമ്മ സ്മിത ജെയിംസ് ഉൾപ്പെടെ കേസിലെ പ്രതികായ അഞ്ചുപേരും സി.പി.എം അംഗങ്ങളാണ്. ഇവർക്കെതിരെ കേസിൽ നടപടി എടുത്ത് കഴിഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+