400 രൂപ മുടക്കാനുണ്ടോ; ക്രിസ്മസ്-പുതുവത്സര ബംപര്‍ വരുന്നു, അടിച്ചാല്‍ കിട്ടുന്നത് 16 കോടി

തിരുവനന്തപുരം: ഇതാ ഒരു സന്തോഷ വാര്‍ത്ത. ക്രിസ്മസ്-പുതുവത്സര ബംപറിന്റെ സമ്മാനത്തുക ഉയര്‍ത്തിയിരിക്കുകയാണ്. ഇക്കുറി 16 കോടിയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക. നേരത്തെ പന്ത്രണ്ട് കോടിയായിരുന്നു ക്രിസ്മസ് ബംപറിന് ലഭിച്ചിരിക്കുന്നത്. അതേസമയം ഓണം ബംപറിന്റെ സമ്മാനത്തുക 12 കോടിയില്‍ നിന്ന് 25 കോടിയായും നേരത്തെ വര്‍ധിപ്പിച്ചിരുന്നു.

അതേസസമയം ക്രിസ്മസ് ബംപറിന്റെ രണ്ടാം സമ്മാനം ഒരു കോടിയാണ്. ഇത് പത്ത് പേര്‍ക്ക് ലഭിക്കും. 400 രൂപയാണ് ടിക്കറ്റ് വില. നവംബര്‍ 20നാണ് ക്രിസ്മസ് പുതുവത്സര ബംപര്‍ പുറത്തിറക്കുന്നത്. അന്ന് തന്നെയാണ് പൂജാ ബംപര്‍ നറുക്കെടുപ്പും നടക്കുന്നത്.

1

നേരത്തെ ക്രിസ്മസ് ബംപറിന് വില 300 രൂപയായിരുന്നു വില. സമ്മാനത്തുകയിലെ വന്‍ വര്‍ധനവ് ചൂണ്ടിക്കാണിച്ചാണ് ഇതിനെ ന്യായീകരിക്കുന്നത്. അതേസമയം ഇത്തവണ വന്‍ വില്‍പ്പന തന്നെയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഓണം ബംപറിലെ റെക്കോര്‍ഡ് വില്‍പ്പനയാണ് ലോട്ടറി ഏജന്റുമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണ പത്ത് സീരീസുകളിലായി 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2

ഇക്കഴിഞ്ഞ ഓണം ബംപറില്‍ ആദ്യമടിച്ച ടിക്കറ്റുകള്‍ എളുപ്പത്തില്‍ വിറ്റ് തീര്‍ന്നിരുന്നു. ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ടിക്കറ്റുകളും അച്ചടിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ 90 ലക്ഷം ടിക്കറ്റുകള്‍ അടിക്കാന്‍ ആലോചിക്കുന്നത്. നിലവില്‍ വില്‍പ്പനയിലുള്ള പൂജാ ബംപറിന് പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപ ടിക്കറ്റ് വിലയുള്ള ബംപര്‍ 54 ടിക്കറ്റാണ് അച്ചടിച്ചിട്ടുള്ളത്.

3

പൂജാ ബംപറിന്റെ വില്‍പ്പനയിലും ഇത്തവണ റെക്കോര്‍ഡാണ്. ആദ്യ അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. തുടര്‍ന്ന് ആറ് ലക്ഷം ടിക്കറ്റുകള്‍ കൂടി കഴിഞ്ഞയാഴ്ച്ച അച്ചടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പൂജാ ബംപറിന്റെ 34 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആവശ്യക്കാര്‍ വന്‍ തോതിലാണ് ഇത്തവണ.

4

സെപ്റ്റംബര്‍ 18നാണ് പൂജാ ബംപര്‍ പുറത്തിറക്കിയത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പതിനഞ്ച് ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഡിമാന്റ് വര്‍ധിച്ചതോടെ 36 ലക്ഷം ടിക്കറ്റുകളാണ് അടിച്ചത്. ഇനിയും ആറ് ദിവസം നറുക്കെടുപ്പിനുണ്ട്. അതുകൊണ്ട് പൂജാ ബംപര്‍ ഇനിയും ഒരുപാട് വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. കഴിഞ്ഞ തവണ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം അഞ്ച് കോടി രൂപയായിരുന്നു.

5

അതാണ് പത്ത് കോടിയില്‍ ഇത്തവണ എത്തിയത്. ഓണം ബംപര്‍ സൂപ്പര്‍ ഹിറ്റായത് കൊണ്ടാണ് പൂജാ ബംബറിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ചത്. അതേസമയം ഇത്തവണ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം 12 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും ലഭിക്കും. ഇനി എല്ലാ പ്രതീക്ഷയും ക്രിസ്മസ് ബംപറിലാണ്. സമ്മാനത്തുക വര്‍ധിച്ചത് ഇതിന്റെ കാര്യത്തിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

6

കഴിഞ്ഞ തവണ സദാനന്ദന്‍ എന്നയാള്‍ക്കാണ് പന്ത്രണ്ട് കോടിയുടെ ക്രിസ്മസ് ബംപര്‍ അടിച്ചത്. അതുവരെ അയ്യായിരം രൂപ വരെ മാത്രമാണ് ലോട്ടറിയിലൂടെ സദാനന്ദന് നല്‍കാന്‍ സാധിച്ചത്. വീണ്ടും വീണ്ടും നോക്കിയാണ് സദാനന്ദന്‍ സമ്മാനം അടിച്ചെന്ന് ഉറപ്പിച്ചത്. ഈ ടിക്കറ്റ് സദാനന്ദന് വിറ്റത് സുഹൃത്തായ ഏജന്റ് സെല്‍വകുമാറാണ് കുടയംപടിയിലായിരുന്നു സെല്‍വകുമാര്‍ ടിക്കറ്റ് വിറ്റത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ലോട്ടറി കച്ചവടത്തിലേക്ക് തിരഞ്ഞത്. ഫര്‍ണിച്ചര്‍ കടയിലായിരുന്നു ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്നത്.

7

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

സെല്‍വന്‍ വാങ്ങിയത് 40 ബംപര്‍ ടിക്കറ്റുകളാണ്. മുമ്പ് വിറ്റ ടിക്കറ്റുകള്‍ക്ക് ചെരിയ തുക മാത്രമായിരുന്നു സമ്മാനമായി ലഭിച്ചത്. ഒന്നാം സമ്മാനം തന്റെ കടയില്‍ നിന്ന് ലഭിക്കുന്നത് ആദ്യമായിട്ടാണെന്ന് സെല്‍വന്‍ പറഞ്ഞു. ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സദാനന്ദന്‍ ടിക്കറ്റെടുത്തത്. പന്ത്രണ്ട് കോടിയില്‍ 7.39 കോടി രൂപയാണ് സമ്മാനമായി സദാനന്ദന് ലഭിക്കുക. രാവിലെ 9.30ന് ടിക്കറ്റെടുത്ത് അഞ്ചര മണിക്കൂറിനുള്ളിലാണ് സദാനന്ദന്‍ കോടീശ്വരനാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q