ദിലീപ് അറസ്റ്റ്:സിനിമാസ്റ്റൈലില്‍ പോലീസ് അന്വേഷണം!!ജയിലില്‍ പോലീസ് ചാരന്‍മാര്‍!!

Subscribe to Oneindia Malayalam

കൊച്ചി: ജനപ്രിയനായകനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നടത്തിയത് സിനിമാ സ്‌റ്റൈലിലുള്ള അന്വേഷണം. ഒടുവില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തെ വെല്ലുന്ന ക്ലൈമാക്‌സ്. കേസ് ഒതുക്കിത്തീര്‍ക്കുമെന്നു പറഞ്ഞ് പലരും പോലീസിനെ കുറ്റപ്പെടുത്തിയെങ്കിലും സഹപ്രവര്‍ത്തകയെ ആക്രമിച്ച കേസില്‍ ഒടുവില്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവുക തന്നെ ചെയ്തു. ആത്മവിശ്വാസത്തോടെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി അറസ്റ്റ് സ്ഥിരീകരിച്ചത്.

നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനു പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്ന പൊതുധാരണക്ക് എതിരായാണ് പോലീസ് പ്രവര്‍ത്തിച്ചത്. രണ്ടു ദിവസത്തെ മൗനം. ഒടുവില്‍ കേരളസമൂഹത്തെയാകെ ഞെട്ടിച്ചു കൊണ്ട് അറസ്റ്റ്. സാക്ഷിമൊഴികളും ഫോണ്‍രേഖകളുമാണ് നിര്‍ണ്ണായകമായത്. ദിലീപിന്റെ മൊഴികളിലെ വൈരുദ്ധ്യവും അറസ്റ്റിലേക്ക് നയിച്ചു. പോലീസ് നിയോഗിച്ച വ്യക്തികളാണ് ജയിലില്‍ നിന്നും പള്‍സര്‍ സുനിയില്‍ നിന്നും സഹതടവുകാരില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത്.

jayaram-jayasurya

പല ഘട്ടത്തിലും പള്‍സര്‍ സുനിയുടെ മൊഴിമാറ്റങ്ങള്‍ കേസില്‍ വഴിത്തിരിവുണ്ടാക്കി. ഗൂഢാലോചനയുണ്ടെന്ന സുനിയുടെ വെളിപ്പെടുത്തില്‍ ആദ്യ ഘട്ടത്തില്‍ പോലീസ് മുഖവിലക്കെടുത്തില്ല. എന്നാല്‍ അവയെ സാധൂകരിക്കുന്ന തെളുവുകള്‍ പോലീസിന് ലഭിക്കുകയായിരുന്നു.

കേസില്‍ ദീലീപിന് പങ്കില്ലെന്ന മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാമര്‍ശവും ശ്രദ്ധേയമായിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു സെന്‍കുമാര്‍.

English summary
Cinema style probe in actress molestation case
Please Wait while comments are loading...