കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണത്തിന്റെ നിഴലിലെ സിവില്‍ സര്‍വ്വീസുകാര്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അടുത്തിടെയായി ഐഎഎസ്, ഐപിഎസ്സ് ഉദ്യോഗസ്ഥര്‍ക്ക് അത്ര നല്ല കാലമല്ലെന്ന് തോന്നുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് മറനീക്കി പുറത്ത് വന്നിട്ട് അധികനാളായിട്ടില്ല.

ആരോപണ വിധേയരായ ഒരുപാട് സിവല്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ ഒരേ സമയം സര്‍വ്വീസില്‍ ഉണ്ടാവുക എന്ന അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. അതില്‍ ഭൂരിപക്ഷം പേരും അനധികൃത സ്വത്ത് സമ്പാദനത്തിന്റേയും കൈക്കൂലിയുടേയും ഒക്കെ പേരിലാണ് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. അടുത്തകാലത്ത് ആരോപണ വിധേയരായ ചില ഉദ്യോഗസ്ഥര്‍...

ടിഒ സൂരജ്

ടിഒ സൂരജ്

അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് ടിഒ സൂരജ്. പൊതുമരാമത്ത സെക്രട്ടറിയായ സൂരജിന്റെ എറണാകുളത്തേയും തിരുവനന്തപുരത്തേയും വീടുകളില്‍ ഒരേ സമയമാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

രാഹുല്‍ ആര്‍ നായര്‍

രാഹുല്‍ ആര്‍ നായര്‍

പത്തനംതിട്ട എസ്പി ആയിരിക്കെ ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നാണ് രാഹുല്‍ ആര്‍ നായര്‍ക്കെതിരെയുള്ള ആരോപണം. ഈ വിഷയത്തില്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്

മനോജ് എബ്രഹാം

മനോജ് എബ്രഹാം

ക്വാറി തുറക്കാന്‍ കോഴ വാങ്ങി എന്ന കേസില്‍ രാഹുല്‍ ആര്‍ നായരുടെ മൊഴിയിലൂടെയാണ് ഐജി മനോജ് എബ്രഹാമിന്റെ പേര് വരുന്നത്. മനോജ് എബ്രാഹം ക്വാറി തുറക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് രാഹുല്‍ ആര്‍ നായരുടെ മൊഴി.

ആര്‍ ശ്രീലേഖ

ആര്‍ ശ്രീലേഖ

രാഹുല്‍ ആര്‍ നായരുടെ മൊഴിയില്‍ തന്നെയാണ ആര്‍ ശ്രീലേഖക്കെതിരേയും ആരോപണം. ഇപ്പോള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ശ്രീലേഖ ക്വാറി തുറക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് രാഹുല്‍ ആര്‍ നായരുടെ മൊഴി.

ടോമിന്‍ തച്ചങ്കരി

ടോമിന്‍ തച്ചങ്കരി

അനധികൃത്ത സ്വത്ത് സമ്പാദന കേസിലും അനുമതിയില്ലാത്ത വിദേശ യാത്രാ വിവാദത്തിലും പെട്ട ഐപിഎസ് ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. ഇദ്ദേഹത്തിനെതിരെ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്.

കെ പത്മകുമാര്‍

കെ പത്മകുമാര്‍

സരിത എസ് നായരുടെ പരാതിയിലാണ് ഐജി പത്മകുമാര്‍ ഇപ്പോള്‍ കുഴങ്ങിയിരിക്കുന്നത്. സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് പത്മകുമാര്‍ ആണെന്നാണ് സരിത ആരോപിക്കുന്നത്.

ശ്രീജിത്ത്

ശ്രീജിത്ത്

അവിഹിത സ്വത്ത് സമ്പാദനം തന്നെയാണ് ഡിഐജി ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണവും.

English summary
Civil service officers facing allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X