രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ശവസംസ്‌കാരവുമായി ബന്ധപ്പെട്ട മണ്‍ഭരണികള്‍ വളാഞ്ചേരി മൈലാടിക്കുന്നില്‍, ഹാരപ്പന്‍ ചിത്രലിപിക്കു സമാനമായ ചിത്രങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കോഴിക്കോട് സര്‍വ്വകലാശാല ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത മൈലാടിക്കുന്നില്‍ നിന്ന് ചിത്രലിപി കളടങ്ങിയ നന്നങ്ങാടി കണ്ടെത്തി. മഹാശിലായുഗ കാലത്തെ നന്നങ്ങാടികള്‍ക്ക് രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ട്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ഈ മണ്‍ഭരണികള്‍ ഇരുമ്പ് യുഗത്തിലേതാണെങ്കിലും അവയില്‍ നിന്ന് ചിത്രലിപികളോ മറ്റ് അക്ഷരങ്ങളോ ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ മണ്‍ഭരണിയില്‍ നിന്ന് ഗവേഷകര്‍ ഏറെ പ്രധാന്യമുള്ള അക്ഷരങ്ങളും ചിത്രങ്ങളും കണ്ടെത്തി യിരിക്കുന്നു.

12 കാരിയുടെ പ്രണയത്തെ വളർത്തമ്മ എതിർത്തു; പിന്നെ ഒന്നും നോക്കിയല്ല, വളർത്തമ്മയെ കൊലപ്പെടുത്തി!

ഇരുമ്പ് കൊണ്ടു നിര്‍മ്മിച്ച പണിയായുധങ്ങളും നിറങ്ങള്‍ പൂശിയ മണ്‍പാത്രങ്ങളും അടങ്ങിയ ഈ നന്നങ്ങാടി ഏറെ പ്രധാനപ്പെട്ടതാണ്. വളാഞ്ചേരി ക്കടുത്ത വെണ്ടല്ലൂരിലെ പറമ്പത്ത്കാവില്‍ 2017 നവംബര്‍ മാസത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ ചരിത്ര ഗവേഷകര്‍ മഹാശിലായുഗകാലത്തെ കാല്‍ക്കുഴികളും ചെങ്കല്‍ ചിത്രങ്ങളും കണ്ടെത്തിയിരുന്നു.

pic

ഹാരപ്പന്‍ ചിത്രലിപിക്കു സമാനമായ ചിത്രങ്ങള്‍.

ഇതുമായി ബന്ധപ്പെട്ടവയാണ് മൈലാടിക്കുന്നില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍. നന്നങ്ങാടിയുടെ ഉള്‍വശത്താണ് ചിത്രങ്ങള്‍ അടയാളപ്പെടുത്തിയിക്കുന്നത്. വിശദമായ പഠനങ്ങള്‍ വേണ്ടിവരുന്ന ഈ ചിത്രങ്ങള്‍ക്ക് ഹാരപ്പന്‍ സംസ്‌കാര കാലത്തെ ചിത്രങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് ഇവ പരിശോധിച്ച പ്രശസ്ത ചരിത്രകാരന്‍ ഡോ.എം.ആര്‍ രാഘവവാര്യര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

pics

സൈന്ധവ ചിത്രലിപിക്കു സമാനമായ ചിത്രങ്ങള്‍ ദക്ഷിണേന്ത്യയിലെ തിണ്ടിവനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ളതായി പ്രശസ്ത ചരിത്രകാരന്മാരായ ബി.ബി. ലാല്‍, ഐരാവതം മഹാദേവന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹാരപ്പന്‍ ചിത്രലിപിയുമായി നേരിട്ടു ബന്ധമുള്ളതും സമാനതകളുള്ളതുമായ അടയാളങ്ങളാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ തന്നെ എടക്കല്‍ ഗുഹാ ചിത്രങ്ങളിലും ഈ സമീപ്യം കാണാവുന്നതാണ്. ഈ വാദങ്ങളെ ബലപ്പെടുത്തുന്ന തെളിവാണ് ഇപ്പോള്‍ വളാഞ്ചേരിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. വളാഞ്ചേരി സന്ദര്‍ശിച്ച ഗവേഷക സംഘത്തിന് നേതൃത്വം നല്‍കിയത് ചരിത്ര പഠന വിഭാഗം മേധാവി ഡോ.പി.ശിവദാസനായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
clay Pitchers used to bury deadbody 2000 years ago; found in Valanchery

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്