Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവിന്റെ കൊലപാതകം; ചാനലുകൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല ഞാനെന്ന് പിണറായി, മഖ്യമന്ത്രിയാക്കിയത് ജനങ്ങൾ!

കൊല്ലം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രേമിച്ചു വിവാഹം ചെയ്തവരാണ്. അത് അവര്‍ ഓര്‍ക്കണമായിരുന്നു. സംഭവത്തില്‍ പോലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊലപാതകം രാഷ്ട്രീയ വത്കരിക്കാനും സര്‍ക്കാരിനെതിരെ തിരിക്കാനും ശ്രമമുണ്ടായതായും ആരോപിച്ചു.

പോലീസിന് വീഴ്ച്ചയുണ്ടായാല്‍ അവരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കില്ല. കെവിനെ കാണാതായ ദിവസം പുലര്‍ച്ചെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ എസ്‌ഐ തയ്യാറായില്ല. പോലീസ് നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കും,തെറ്റ് ചെയ്താല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്പറഞ്ഞു.

നടപടിയെടുത്തു

നടപടിയെടുത്തു

സുരക്ഷയൊരുക്കുന്നതിനിടെ പരാതിയില്‍ നടപടിയെടുക്കാന്‍ സാധിച്ചില്ലെന്ന ന്യായം അംഗീകരിക്കാനാവില്ല. രാവിലെയോ അതിനു ശേഷമോ നടന്ന തന്റെ പരിപാടികളിലൊന്നും എസ്‌ഐക്ക് ചുമതല ഉണ്ടായിരുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. എസ്‌ഐക്കെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങൾക്ക് മറുപടി പറയാത്ത ആളല്ല

ചോദ്യങ്ങൾക്ക് മറുപടി പറയാത്ത ആളല്ല

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത ആളല്ല താന്‍. ന്യായമായ വിമര്‍ശനങ്ങളാണെങ്കില്‍ താന്‍ അംഗീകരിക്കും. വിമർശസകർക്ക് ന്യായമെന്ന് തോന്നുന്നതല്ല ജനങ്ങൾക്ക് ന്യായമെന്ന് തോന്നുകയെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളല്ല് തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. ഇരിയ്ക്കുന്ന സ്ഥാനത്തിന്റെ മാന്യതയോര്‍ത്ത് താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവിക്കാൻ പാടില്ലാത്തത്

സംഭവിക്കാൻ പാടില്ലാത്തത്

കൊല നടന്ന വിവരം അറിഞ്ഞാല്‍ സംഭവത്തെ അപലപിക്കാനാണ് ശ്രമിക്കുക. എന്നാല്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ദിവസം ആയതുകൊണ്ട് ഇങ്ങനെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാമെന്നായിരുന്നു ചിലര്‍ ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു. കെവിന്റെ മരണം നാട്ടില്‍ നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമങ്ങൾ ഒലത്തിക്കൊണ്ടിരിക്കുന്നു

മാധ്യമങ്ങൾ ഒലത്തിക്കൊണ്ടിരിക്കുന്നു

കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പൊലീസ് ആരെയെങ്കിലും തല്ലി കൊന്നാലും വ്യഭിചാരം നടത്തിയാലും ആര്‍ക്കും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ ഭരിക്കുമ്പോൾ ഏതെങ്കിലും പോലീസുകാരൻ എന്തെങ്കിലും വിവരക്കേട് കാണിച്ചാൽ അതും പറഞ്ഞ് മാധ്യമങ്ങൾ തങ്ങളെ ഒലത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംഎം മണിയും വ്യക്തമാക്കി.

Recommended Video

cmsvideo
    സുരക്ഷാ ചുമതലയുണ്ടായിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് | Oneindia Malayalam
    ഞങ്ങളെ ആരും പേടിപ്പിക്കാൻ നോക്കണ്ട

    ഞങ്ങളെ ആരും പേടിപ്പിക്കാൻ നോക്കണ്ട

    എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുമ്പോള്‍ പോലീസ് എന്ത് ചെയ്താലും മാധ്യമങ്ങള്‍ അത് പെരുപ്പിച്ച് കാണിക്കുകയാണ്. പോലീസ് അതിക്രമം എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും പേടിപ്പിക്കാന്‍ വരേണ്ട. പോലീസിന്റെ അതിക്രമങ്ങളെ നേരിടുകയും അതിജീവിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങളെന്നും എംഎം മണി പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാലും ജീവഹാനി സംഭവിച്ചാലും ഒരു നിലപാടെ ഞങ്ങൾക്കുള്ളൂ. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മണി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+