എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തി; ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്‍പി ആയിരുന്നു ഡെന്നിസ് ജോസഫ്. പ്രേക്ഷകമനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തില്‍ വിസ്മയം തീര്‍ത്ത വ്യക്തിയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്ര കലയെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്ന സംഭാവനയാണ് ശ്രദ്ധേയമായ തിരക്കഥകളിലൂടെ അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്.
ഡെന്നിസിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവായിരുന്നു ഡെന്നിസ് ജോസഫെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താരരാജാക്കന്മാരെ വാര്‍ത്തെടുത്ത തൂലികയാണ് എഴുത്ത് അവസാനിപ്പിച്ചത്. സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ഡെന്നീസിന് ആദരാഞ്ജലികള്‍...തിയറ്ററുകളെ ഇളക്കിമറിച്ച സിനിമകളിലൂടെ മലയാളികള്‍ എന്നും ഡെന്നീസ് ജോസഫിനെ ഓര്‍ത്തിരിക്കും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍ പറഞ്ഞു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉണ്ടായ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആ പേനയില്‍ പിറന്നതാണ്. ജോഷി, തമ്പി കണ്ണന്താനം തുടങ്ങിയ സംവിധായകരുടെ മികവിന് കരുത്തായത് ഡെന്നിസിന്റെ തിരക്കഥകളാണ്.
ഇന്നും മലയാളിയുടെ മനസ്സില്‍ നിന്നും മായാത്ത സിനിമകളാണ് അവയെല്ലാം. മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ത്രില്ലറുകളുടെ സുവര്‍ണ കാലമായിരുന്നു അത്. വിവിധ വിഷയങ്ങളില്‍ നല്ല അറിവുള്ള ചലച്ചിത്രകാരനായിരുന്നു. സിനിമാരംഗത്ത് ഏവരും ബഹുമാനിച്ച വ്യക്തിയായിരുന്നു. ഡെന്നിസ് ജോസഫിന്റെ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെ യാ കെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍- ഇപി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications