പറയാനുള്ളത് പറയും, നിങ്ങള്‍ക്ക് വേണ്ടത് പറയിക്കാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങളോട് വീണ്ടും ഇടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി വിവാദം, സോളാര്‍ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് കിട്ടിയ വിഷയങ്ങള്‍ എന്നിവയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നിങ്ങള്‍ക്ക് വേണ്ടത് എന്നെ കൊണ്ട് പറയിക്കാമെന്ന് കരുതേണ്ട്. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഇപി ജയരാജന്‍ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചയാവും. വെള്ളിയാഴ്ച്ചയാണ് സിപിഎം സെക്രട്ടേറിയേറ്റ് ചേരുന്നത്. അതില്‍ ഇപി ജയരാജന്‍ പങ്കെടുക്കും. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ പാര്‍ട്ടിയെ നിലപാട് അറിയിക്കും.

കഴിഞ്ഞ ദിവസം ഇതേപോലുള്ള പ്രതികരണമായിരുന്നു ദില്ലിയില്‍ വെച്ചും പിണറായി നടത്തിയത്. ഇപി ജയരാജന്‍ വിഷയം പിബിയില്‍ ചര്‍ച്ച ചെയ്യുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യംത്തിന്, തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണുന്നുണ്ടോയെന്ന ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
നിങ്ങളോടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം സിപിഎം പിബി ഇപിക്കെതിരായ ആരോപണങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. വിശദമായ ചര്‍ച്ച നടക്കുകയാണെങ്കില്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ നിന്ന് വിശദാംശങ്ങള്‍ തേടാന്‍ സാധ്യതയുണ്ട്.
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
ജനുവരിയില്‍ കേന്ദ്ര കമ്മിറ്റി നടക്കാനിരിക്കുകയാണ്. അതിലും ജയരാജന്റെ വിഷയം ചര്‍ച്ചയായേക്കും. പി ജയരാജന്‍ ഉന്നയിച്ച വിഷയമായതിനാല്‍ പാര്‍ട്ടി നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് ജയരാജന്‍. അതുവരെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണവും ഉണ്ടാവില്ല.
അതേസമയം ഇപി ജയരാജന് പാര്‍ട്ടിയിലെ സിപിഎം നേതാക്കള്‍ ഇതുവരെ പരസ്യ പിന്തുണ നല്‍കിയിട്ടില്ല. ആരോപണത്തിന് ശേഷം താന്‍ ഒറ്റപ്പെട്ടെന്ന നിലപാടിലാണ് അദ്ദേഹം. അതിലെല്ലാം അദ്ദേഹത്തിന് അതൃപ്തിയുണ്ട്.












Click it and Unblock the Notifications