Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ബിജെപിക്ക് അതിനാകുന്നില്ല.. മുസ്ലീം ലീഗ് പോകുന്നത് അപകടത്തിലേക്ക്; കുറ്റപ്പെടുത്തി പിണറായി

മലപ്പുറം: കേന്ദ്രസര്‍ക്കാരിനും യുഡിഎഫിനും എതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ നയം ജനജീവിതം ദുസ്സഹമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭരണഘടനാ ശില്‍പിയായ ഡോ.ബി ആര്‍ അംബേദ്കറോട് പുച്ഛമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് എതിരായ ജനവികാരം തിരിച്ചു വിടാന്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ അക്രമങ്ങളില്‍ മുസ്ലീം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയെ നേരിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് അവര്‍ക്ക് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

pinarayi vijayan

കോണ്‍ഗ്രസ് നേതാക്കളും അണികളും ബിജെപിയിലേക്ക് ഒഴുകയാണ് എന്നും എന്നിട്ടും കോണ്‍ഗ്രസ് പഠിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതുടെ ആടയാഭരണങ്ങള്‍ അണിഞ്ഞ ചില കോണ്‍ഗ്രസ് നേതാക്കള്‍ സംഘപരിവാറിനൊപ്പം ചേര്‍ന്ന് പരസ്യ നിലപാട് എടുക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നിന് ശേഷം കേരളത്തില്‍ അതിദരിദ്രര്‍ ഉണ്ടാകില്ല. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോള്‍ ചില മാസങ്ങളില്‍ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞില്ല.

വയനാട് ദുരന്തത്തില്‍ കൃത്യസമയത്ത് കേന്ദ്ര സഹായം ലഭിച്ചില്ലെന്നും എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൃത്യ സമയത്ത് സഹായം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് ഈ നിലപാട് സ്വീകരിക്കാന്‍ എന്താണ് കാരണം എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം സമയത്ത് സര്‍ക്കാരിനോട് യോജിച്ച് സഹായം ലഭ്യമാക്കാറുണ്ട് എന്നും എന്നാല്‍ കേരളത്തിലെ ബിജെപിക്ക് എന്താണ് അത് ചെയ്യാന്‍ സാധിക്കാത്തത് എന്നും മുഖ്യമന്ത്രി ആരാഞ്ഞു.

എന്തിനാണ് ഇവിടുത്തെ ജനങ്ങളോട് പക എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് തുടങ്ങി വെച്ച നയങ്ങളുടെ മൂര്‍ധന്യാവസ്ഥയാണ് ഇപ്പോള്‍ അധികാരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉദാരവത്കരണം ഉള്‍പ്പടെ നയം കൊണ്ടുവന്നത് തെറ്റായെന്ന് കോണ്‍ഗ്രസിന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണ് എന്നും പിണറായി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപി നയമാണ് നടപ്പാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതക്ക് ന്യൂനപക്ഷ വര്‍ഗീയത മരുന്നല്ല. രണ്ടും പരസ്പരപൂരകമാണ് എന്ന് മനസിലാക്കണം. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുന്നി വിഭാഗം എക്കാലവും അകറ്റി നിര്‍ത്തിയ ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ യുഡിഎഫിനൊപ്പം ഇപ്പോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

മുസ്ലീം ലീഗിന് അവരോട് വല്ലാത്ത പ്രതിപത്തിയാണ് എന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് വര്‍ഗീയ ശക്തികളോട് കീഴ്പ്പെടുന്ന നിലയിലേക്ക് എത്തിയെന്നും ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങും എന്നും അദ്ദേഹം പറഞ്ഞു. ഈ രാഷ്ട്രീയം അപകടകരമാണ് എന്ന് മുസ്ലിം ലീഗ് മനസിലാക്കിണം. ഇല്ലെങ്കില്‍ വന്‍ ദുരന്തമുണ്ടാകും. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+