Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല; കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി

എൻഎസ്എസ് കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ കുഴപ്പമാണെന്ന് പറയുന്നുവെന്നായിരുന്നു ഇന്നലെ കാനം രാജേന്ദ്രൻ ആരോപിച്ചത്

തൃശൂർ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകോപനപരമായി കാനം ഒന്നും പറഞ്ഞട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. എൻഎസ്എസ് നാമജപഘോഷയാത്ര തുടരുന്നതിൽ തനിക്ക് എന്തു ചെയ്യാൻ പറ്റുമെന്നും പിണറായി ചോദിച്ചു.

Kanam

എൻഎസ്എസ് കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി പ്രശ്നമുണ്ടാക്കിയെന്നും സർക്കാർ കുഴപ്പമാണെന്ന് പറയുന്നുവെന്നായിരുന്നു ഇന്നലെ കാനം രാജേന്ദ്രൻ ആരോപിച്ചത്. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നും കാനം പറഞ്ഞിരുന്നു. എന്നാൽ ഇതിൽ പ്രതിഷേധിച്ച് എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നാമജപഘോഷയാത്ര നടത്തി.

Recommended Video

cmsvideo
    #KLElection2021 ശബരിമല വിഷയം: കാനം രാജേന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി

    ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ട് എന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരാമര്‍ശത്തിന് പിന്നാലെ വിഷയത്തിൽ എൻഎസ്എസ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്.

    അതേസമയം പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാര്‍ച്ചനക്ക് എത്തിയ ബിജെപി സ്ഥാനാര്‍ഥിയെയും മുഖ്യമന്ത്രി വിമർശിച്ചു. സ്ഥാനാർഥിയുടെ നടപടി സമാധാനപരമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വളയരെ അധികം സംയമനത്തോടെയാണ് അവിടെ ഉള്ളവര്‍ പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

    ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പുറത്തിറക്കിയ പത്രികയിലെ 600 കാര്യങ്ങളിൽ 580 എണ്ണം നടപ്പാക്കി. ജനങ്ങളെ കബളിപ്പിക്കുന്ന ഏര്‍പ്പാട് ഇടതുമുന്നണിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയടക്കം കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം നിര്‍ദ്ദേശിക്കുന്നതാണ് പുതിയ പത്രിക. 40 ലക്ഷം തൊഴിൽ അവസരം ഉണ്ടാകും, ഇതിനായി വിശദമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+