Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് പുനരധിവാസം: കർണാടക മുഖ്യമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്നും സുതാര്യമായ സ്പോൺസർഷിപ്പ് ഫ്രെയിം തയ്യാറാക്കി വരികയാണെന്നും കത്തിൽ പറയുന്നു. കർണാടക സർക്കാരിന്റേതടക്കം എല്ലാ ഓഫറുകളും ഉറപ്പുവരുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിൽ പറയുന്നു.

വയനാട് പുനരധിവാസത്തിനുള്ള സമ​ഗ്ര പാക്കേജ് തയ്യാറാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്. കർണാടക സർക്കാരിന്റെ ഉദാരമായ സംഭവാനകൾ ഉൾപ്പെടെ ഉൾപ്പെടുന്നതായിരിക്കും പാക്കേജ്. ആ പാക്കേജിന്റെ പ്ലാൻ പൂർത്തിയായി കഴിഞ്ഞാൽ കർണാടക സർക്കാരിനെ അറിയിക്കും. പ്ലാനിന്റെ ഓരോ ഘട്ടവും ഈ സ്പോൺസർമാർക്ക് ട്രാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലായിരിക്കും പാക്കേജ് തയ്യാറാക്കുകയെന്നും കത്തിൽ പറയുന്നു.

cm

വെൈത്തിരി താലൂക്കിൽ രണ്ട് സ്ഥലങ്ങളിലായി ടൗൺഷിപ്പ് നിർമിക്കാനാണ് സർക്കാരിന്റെ പദ്ധതിയെന്നും കത്തിൽ പറയുന്നു. 100 വീടുകൾ നിർമിക്കാൻ സഹായം വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മണ്ണിടിച്ചിലിനോ മറ്റേതെങ്കിലും പ്രകൃതിദുരന്തത്തിനോ സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസം ഒരുക്കുന്നതിനാണ് കേരള സർക്കാർ‌ മുൻ​ഗണന നൽകുന്നതെന്നും കത്തിൽ പറയുന്നു.

അതേ സമയം ഡിസംബർ ഒൻപതിനാണ് വീട് നിർമിച്ച് നൽകാമെന്ന് അറിയിച്ച് കർണാടക സർ‌ക്കാർ‌ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കത്തിന് മറുപടി നൽകിയല്ലെന്ന് അറിയിച്ച് സിദ്ധരാമയ്യ പിണറാി വിജയന് പത്താം തീയതി ആണ് കത്തയച്ചത്. പിണറായി വിജയന് അയ്യച്ച കത്ത് സിദ്ധരാമയ്യ പങ്കുവെയ്ക്കുകയും ചെയ്തു. ഇത് ചർച്ചയായതിന് പിന്നാലെയാണ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്.

സിദ്ധരാമയ്യ സഹായം പ്രഖ്യാപിച്ച ഉടൻ നന്ദി അറയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നുവെന്നും പിന്നാലെ വയനാട് പുനരധിവാസ ചുമതലയുള്ള ഓഫീസിൽ നിന്ന് ഫോണിൽ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ സംസാരിച്ചിരുന്നുവെന്നും

ടൗൺഷിപ്പാണ് വയനാട് വിഭാവനം ചെയ്യുന്നതെന്നും അതിനുള്ള ഭൂമി ഏറ്റെടുത്ത ശേഷം ഏകീകൃത സ്വഭാവത്തിലുള്ള പ്ലാൻ തയ്യാറാക്കി വീട് നിർമാണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. വീട് വെച്ച് നൽകാനാണ് കർണാടക സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മറുപടി ലഭിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+