ചാണ്ടിയുടെ 'വിധി' മുഖ്യന്റെ കൈകളില്‍! കോടിയേരിക്ക് ചുട്ടമറുപടി നല്‍കി സിപിഐ....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഇടതുമുന്നണിയുടെ അടിയന്തരയോഗം സമാപിച്ചു. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്ന് യോഗത്തില്‍ ധാരണയായി. എജിയുടെ നിയമോപദേശമനുസരിച്ച് ഉടന്‍തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.

thomaschandy

എകെജി സെന്ററില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ മന്ത്രിയുടെ രാജി അനിവാര്യമാണെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. സിപിഐ, ജെഡിഎസ് നേതാക്കള്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഒരുപോലെ ആവശ്യപ്പെട്ടതോടെ എന്‍സിപി ഒറ്റപ്പെട്ടു. ഒന്നുകൂടെ ആലോചിച്ചിട്ട് പോരെ രാജിയെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം. എന്നാല്‍ രാജിക്ക് ശേഷം ആലോചിച്ചാല്‍ മതിയെന്ന് കാനം തിരിച്ചടിച്ചു. ഇതോടെയാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിടാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.

ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിങ് വേണ്ടെന്ന് റിസര്‍വ് ബാങ്ക്; പലിശയില്ലാത്തതോ പ്രശ്‌നം?

മന്ത്രിയുടെ രാജി അനിവാര്യമാണെന്നായിരുന്നു യോഗത്തിന് ശേഷം സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചത്. എല്‍ഡിഎഫ് യോഗത്തിലെ ചര്‍ച്ചയില്‍ സിപിഐ ഹാപ്പിയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. യോഗം കഴിഞ്ഞ് മടങ്ങിയ ജെഡിഎസ് നേതാക്കളും മന്ത്രി രാജിവെച്ചേക്കുമെന്ന സൂചന നല്‍കി. എന്നാല്‍ എജിയുടെ നിയമോപദേശം വിശദമായി പരിശോധിച്ച ശേഷം മാത്രമേ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കു.

ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നത്. എന്നാല്‍ മന്ത്രി രാജിവെക്കേണ്ടതില്ലെന്നായിരുന്നു എന്‍സിപിയുടെ നിലപാട്. സംഭവത്തില്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായതോടെയാണ് സര്‍ക്കാരും ഇടതുമുന്നണിയും രാജിക്കാര്യത്തില്‍ ചര്‍ച്ച തുടങ്ങിയത്.

English summary
cm pinarayi will take a decision on thomas chandy issue.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്