Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരബന്ധം: അന്വേഷണം തടഞ്ഞത് മുഖ്യമന്ത്രി?

തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പാക് ഭീകരനുമായുള്ള ബന്ധം അന്വേഷിക്കുന്നതിന് തടസ്സം നിന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് വെളിപ്പെടുത്തല്‍. മുന്‍ പോലീസ് സൂപ്രണ്ട് സിഎം പ്രദീപ് കുമാറാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കൈരളി-പീപ്പിള്‍ ചാനലില്‍ ആയിരുന്നു വിവാദ വെളിപ്പെടുത്തല്‍.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ കെഎസ് യു നേതാവും ആയ ആദം മുല്‍സിക്കാണ് തീവ്രവാദിയുമായി ബന്ധമുണ്ടായിരുന്നത് എന്ന് പ്രദീപ് കുമാര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

SP Reveals

2003 ലെ മാറാട് കൂട്ടക്കൊലയുടെഗൂഢാലോചനയെപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവനായിരുന്നു എസ്പി സിഎം പ്രദീപ് കുമാര്‍.

പാക് ഭീകരന്‍ മുഹമ്മദ് ഫഹദ് ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് നേതാവുമായി തീവ്രവാദിക്കുള്ള ബന്ധം തെളിഞ്ഞത്. മാറാട് കേസില്‍ ചില വിദേശ ബന്ധങ്ങള്‍ സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. ഫഹദിന്റെ അറസ്റ്റിനെ തുടര്‍ന്ന് അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാവിലേക്ക് നീണ്ടു. കൂടുതല്‍ ചോദ്യം ചെയ്യലിനായി മുന്നോട്ടിറങ്ങിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേലുദ്യോഗസ്ഥര്‍ വഴി അത് തടയുകയായിരുന്നു- പ്രദീപ് കുമാര്‍ ആരോപിച്ചു.

ഗൂഢാലോചന കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് തന്നെ ഉടന്‍ തന്നെ മാറ്റിയെന്നും, പിന്നീട് തുടര്‍ച്ചയായി സ്ഥലം മാറ്റങ്ങള്‍ നല്‍കി പീഡിപ്പിക്കുയയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. പിന്നീട് പ്രദീപ് കുമാര്‍ സര്‍വ്വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+