കോയമ്പത്തൂര്‍ അപകടം: ഐശ്വര്യ ഇനി ബെംഗളൂരുവിലേക്കില്ല, അത് അവസാന യാത്ര
പാലക്കാട്: ഔദ്യോഗിക ആവശ്യത്തിന് വേണ്ടി കൊച്ചിയിലേക്ക് വന്നതായിരുന്നു ഐശ്വര്യ. വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നേയുള്ളൂ. ബെംഗളൂരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് ഐശ്വര്യ. ഇടപ്പള്ളി പോണേക്കര ഗോപകുമാര്‍-രാജശ്രീ ദമ്പതികളുടെ മകള്‍. ബുധനാഴ്ച രാത്രി പുറപ്പെട്ട കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ ഐശ്വര്യയുമുണ്ടായിരുന്നു.
അവിനാശിയില്‍ വച്ച് കണ്ടെയ്നര്‍ ലോറിയുടെ രൂപത്തില്‍ മരണം എത്തിയപ്പോള്‍ ഐശ്വര്യയ്ക്കൊപ്പം പിടഞ്ഞുമരിച്ചത് 20 പേര്. ഐശ്വര്യയുടെ ഭര്‍ത്താവും ബെംഗളൂരുവില്‍ ഐടി കമ്പനി ജീവനക്കാരനാണ്. അപകട വിവരം അറിഞ്ഞതോടെ ഭര്‍ത്താവും മാതാപിതാക്കളും അവിനാശിയിലേക്ക് തിരിച്ചു. അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍...

സംഭവം ഇങ്ങനെ
കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് കയറുന്ന അവിനാശിയില്‍ വച്ചാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും അടക്കം ബസിലുണ്ടായിരുന്ന 20 പേര് മരിച്ചു. 23 പേര് ആശുപത്രിയില്‍ ചികില്‍സയിലാണ്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം.
Recommended Video

വില്ലന്‍ ലോറി
കേരള രജിസ്ട്രേഷനിലുള്ള കണ്ടൈനര്‍ ലോറിയാണ് ബസില്‍ ഇടിച്ചത്. കേരളത്തില്‍ നിന്ന് ടൈല്‍സുമായി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും പീന്നീട് പോലീസില്‍ കീഴടങ്ങി.

ഇവരാണ് ഇരകള്‍
48 പേരാണ് ബസിലുണ്ടായിരുന്നത്. പത്ത് പേര് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പത്ത് പേര് പിന്നീടും. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലയിലുള്ളവരാണ് ബസിലുണ്ടായിരുന്നത്. 25 പേര് എറണാകുളത്തേക്കും 19 പേര് തൃശൂരിലേക്കും നാലുപേര്‍ പാലക്കാട്ടേക്കുമാണ് റിസര്‍വ് ചെയ്തിരുന്നത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയി
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് മരണം കാരണം എന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയില്‍ പറഞ്ഞു. തമിഴ്നാടും കേരളവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും കേരള സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചു.

ബസ് ജീവനക്കാരായ ഗിരീഷും ബൈജുവും
കെഎസ്ആര്‍ടിസി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടിഡി ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരുടെ മരണം മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ബെംഗളൂരു-എറണാകുളം യാത്രക്കാര്‍ക്ക് സുപരിചിതരാണ് ഇരുവരും. ജോലിക്കിടെ യാത്രക്കാരിയെ സഹായിച്ചതിലൂടെ നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തികളാണിവര്‍.

അഭിനന്ദന പ്രവാഹം
2018ല്‍ ബൈജുവും ഗിരീഷും യാത്രക്കാരിക്ക് നല്കിയ സഹായം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അന്നത്തെ എംഡി ടോമിന് തച്ചങ്കരി ഇരുവരെയും അഭിനന്ദിച്ച് പ്രത്യേകം കത്തയക്കുകയും ചെയ്തു. പ്രളയകാലത്ത് ബെംഗളൂരുവിലെ മലയാളികളെ സഹായിക്കാനും ഇരുവരുമുണ്ടായിരുന്നു. കെഎസ്ആര്‍ടിസിയിലെ സഹപ്രവര്‍ത്തകര്‍ക്കും ഇരുവരെയും കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും പറയാനില്ല.

ആ സംഭവം ഇങ്ങനെ
ബൈജുവും ഗിരീഷും യാത്രക്കാരിയെ സഹായിച്ച സംഭവം ഇങ്ങനെ... എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബസ്. യാത്രയ്ക്കിടെ ഒരാള്‍ വന്ന് തൃശൂരില്‍ നിന്ന് കയറിയ സ്ത്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് ബൈജുവിനെയും ഗിരീഷിനെയും അറിയിച്ചു. അപസ്മാരമായിരുന്നു. താക്കോല്‍ നല്‍കിയിട്ടും അസ്വസ്ഥത കുറഞ്ഞില്ല.

എല്ലാത്തിനും തയ്യാറായ ജീവനക്കാര്‍
പിന്നീട് ബസ് ഹൊസൂറിലെ ജനന ആശുപത്രിയിലേക്ക് വിട്ടു. അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പ് പണം മുന്‍കൂറായി കെട്ടിവയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചപ്പോള്‍ ഇരുവരും തയ്യാറായി. ബൈജുവും ഗിരീഷുമാണ് അന്ന് പണം കെട്ടിവച്ചത്. ഒരാള്‍ കൂടെ നില്‍ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചപ്പോള്‍ ബൈജുവാണ് പിറ്റേന്ന് ബന്ധുക്കളെത്തും വരെ നിന്നത്. ഗിരീഷ് ബസ് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പുറപ്പെടുകയും ചെയ്തു. ഈ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഇരുവര്‍ക്കും അഭിനന്ദന പ്രവാഹമായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications