കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു അഴിമതിയും അനുവദിക്കില്ല'; വിജിലൻസ് അന്വേഷണം വേണം; കെ ബി ഗണേഷ് കുമാറിന്റെ കത്ത്

Google Oneindia Malayalam News

കൊല്ലം : കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാർ എം എൽ എ. മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച് കെ ബി ഗണേഷ് കുമാർ കത്ത് നൽകി. കൊല്ലം പത്തനാപുരത്ത് എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകർന്നു വീണത്.

ഈ സംഭവത്തിൽ ആയിരുന്നു ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തലവൂർ ആയൂർവേദ ആശുപത്രി സന്ദർശിച്ചതിന് പിന്നാലെ മന്ത്രി ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു. കെ ബി ഗണേഷ് കുമാർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ ചിലവഴിച്ചാണ് ആശുപത്രിക്ക് വേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചത്.

കഴിഞ്ഞ രണ്ടു മാസങ്ങൾക്ക് മുൻപ് ഈ കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചിരുന്നു. എന്നാൽ, ഉദ്ഘാടനം നടന്ന് രണ്ട് മാസം കഴിയവെയാണ് ഇപ്പോൾ കെട്ടിടത്തിന്റെ സീലിംഗ് തകർന്നു വീണത്.

cm

അതേസമയം, പുതിയ ആശുപത്രി കെട്ടിടത്തിന് ചോർച്ച ഉണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നതായി എം എൽ എ കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഒരു അഴിമതിയും അനുവദിക്കില്ല. എക്സിക്യൂട്ടീവ് എഞ്ചനീയർ സ്ഥലത്ത് കൃത്യമായി പരിശോധന നടത്തും. കെട്ടിടം പണിതത്തിന്റെ ബിൽ പൂർണമായും മാറി നൽകിയിട്ടില്ല. ആവശ്യമെങ്കിൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും എം എൽ എ അറിയിച്ചു.

പോലീസിന്റേത് രണ്ട് തരം നീതി; സിപിഎം കലാപം പടുകുഴിയിൽ വീണ മുഖ്യമന്ത്രിയ രക്ഷിക്കാൻ';വിഡി സതീശൻപോലീസിന്റേത് രണ്ട് തരം നീതി; സിപിഎം കലാപം പടുകുഴിയിൽ വീണ മുഖ്യമന്ത്രിയ രക്ഷിക്കാൻ';വിഡി സതീശൻ

അതേസമയം, ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പത്ത് മണിയോടെ ആശുപത്രിയിൽ സീലിംഗ് തകർന്ന് വീഴുകയായിരുന്നു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, സംഭവം നടന്നതിന് പിന്നാലെ, പ്രതിഷേധം അറിയിച്ച് യുവമോർച്ചാ പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധ മാർച്ച് ആശുപത്രിക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തരും പൊലീസും അൽസമയം ഉന്തും തള്ളും ഉണ്ടായി.

ക്യൂട്ട് ലുക്കിൽ; ആരെയും ആകർഷിക്കുന്ന വേഷമണിഞ്ഞ് ദീപ്തി സതി; വൈറൽ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

അതേസമയം, ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നു എന്ന പരാതിയിൽ എം എൽ എ കെ ബി ഗണേഷ് കുമാർ ഇതിന് മുൻപും ആശുപത്രി സന്ദർശിച്ചിരുന്നു. ഫാർമസിയും ഓഫീസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നത് കണ്ട എം എല്‍ എ ചൂലെടുത്ത് ഇവ തറ തൂത്തുവാരി. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേ എന്ന ചോദ്യവും സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ രൂപത്തിൽ വൈറലായിരുന്നു.

English summary
collapse of hospital building ceiling, KB Ganesh Kumar MLA writes a letter to pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X