കമ്മ്യൂണിസ്റ്റ് സ്നേഹ സമ്പന്നനായിരിക്കണം, അത് അസാധാരണ സിദ്ധിയാണ്; കോടിയേരിയെ സ്മരിച്ച് വിനയന്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംവിധായകന് വിനയകന്. കോടിയേരിക്ക് അസാധാരണ സിദ്ധിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാല്‍ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍.
ഉള്ളില്‍ തീ ആളിക്കത്തിക്കോട്ടെ പക്ഷേ പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോള്‍ ഈ വാക്കുകളാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ആദരാഞ്ജലികള്‍ എന്നും വിനയന് ഫേസ്ബുക്കില്‍ കുറിച്ചു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികള്‍ എന്ന് നടന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിര്‍വഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീര്‍ഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിടയെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടിയും കുറിച്ചു.
അദ്ദേഹത്തിന്റെ മൃതദേഹം കാണാനും കാല്‍തൊട്ട് തൊഴാനുമുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് സംവിധായകന് പ്രിയദര്ശന് പറഞ്ഞു. നല്ലൊരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. രാഷ്ട്രീയമായി നമ്മള് അതിനെ കാണേണ്ടതില്ല. കേരളത്തിന് അത്രയും മികച്ചൊരു നേതാവിനെയാണ് നഷ്ടമായതെന്നും പ്രിയദര്ശന് പറഞ്ഞു. കോടിയേരിയുടെ വിയോഗ വാര്‍ത്തയറിഞ്ഞാണ് പ്രിയദര്ശന് അപ്പോളോ ആശുപത്രിയില്‍ എത്തിയത്.
കണ്മുന്നില് നിന്ന് മാത്രമാണ് കോടിയേരി മായുന്നത്, ഒരിക്കലും മനസ്സില്‍ നിന്നല്ലെന്നും എഎന്‍ ഷംസീര്‍ കുറിച്ചു. സഖാവ് കോടിയേരി തനിക്ക് പാര്‍ട്ടി സെക്രട്ടിയോ മുതിര്‍ന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നയാളാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ പകര്‍ന്ന് തന്ന ഗുരുസ്ഥാനീയനാണ്. സര്‍വോപരി എന്നും മാതൃകയായി മുന്നില്‍ നടന്ന നേതാവാണ് അദ്ദേഹം.
എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. പതിറ്റാണ്ടുകളുടെ ആത്മബന്ധം അദ്ദേഹവുമായിട്ടുണ്ട്. അദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് അതേ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗമായിട്ടാണ് കരുതുന്നതെന്നും കോടിയേരി പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications