നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടൻ നൽകും; 50 ലക്ഷം രൂപ ഉടൻ നൽകാൻ മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി ഉടൻ നടപ്പിലാക്കാൻ മന്ത്രിസഭ യോഗ തീരുമാനം. 50 ലക്ഷം രൂപ നമ്പി നാരായണന് നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി. വിധി ഉടന്‍ നടപ്പിലാക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഇടാക്കണമെന്ന കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ മുന്‍ ജഡ്ജി ഡി.കെ. ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസ്
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐഎസ്ആർഒ ചാരക്കേസ്. കേരളകൌമുദി പത്രങ്ങളിലൂടെ ആരംഭിച്ച ചാരക്കേസ് മലയാള മനോരമ പത്രത്തിന്റെ ഇടപെടലോടെ വലിയൊരു വിവാദ വ്യവസായമായി മാറുകയായിരുന്നു. . വിദേശ ചാരസംഘടനകൾ നിയോഗിച്ച ചാരവനിതകൾ മറിയവും ഫൗസിയ ഹസനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ പ്രലോഭിപ്പിച്ച് അവിടെ നിന്നു തന്ത്രപ്രധാനമായ രഹസ്യങ്ങൾ ചോർത്തിയെന്നായിരുന്നു കേസ്.

പോലീസുകാരുടെ നിഗൂഡ കരങ്ങൾ
ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്ന് നമ്പി നാരായണൻ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് താന്‍ ഇരയായത്. രാഷ്ട്രീയ നേട്ടത്തിനായി സിപിഎമ്മും ചാരക്കേസ് ആയുധമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. . കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം തന്നെ കരുവാക്കുകയായിരുന്നു. ചാരക്കേസ് അവസാനിച്ചെങ്കിലും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില പൊലീസുകാരുടെ നിഗൂഢ കരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കളിയുടെ ഇര...
ഇതൊരു കള്ളക്കേസാണെന്ന് വ്യക്തമായിട്ടും രാഷ്ട്രീയനേട്ടത്തിനായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാർ കേസ് പുനരന്വേഷിക്കാൻ ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും 24 വര്‍ഷത്തിന് ശേഷം നീതി കിട്ടിയതില്‍ സന്തോഷമുണ്ട്. അധികാരം തലയ്ക്ക് പിടിച്ചവരാണ് പല നിരപരാതികളെയും കുടുക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഐഎസ്ആർഒ ചാരക്കേസിൽ സുപ്രീംകോടതി സമിതിയുടെ അന്വേഷണം ഉദ്യോഗസ്ഥരില്‍ ഒതുങ്ങരുതെന്നാണ് നമ്പി നാരായണന്റെ അപേക്ഷ.

നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്ന്
സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്നു സംശയമുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍നിന്നാണ് ഈടാക്കുന്നതെങ്കില്‍ അതു ശിക്ഷ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കണോ എന്ന് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തിന് ശേഷം പറഞ്ഞത്. മുൻ ഡിജിപി സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്നും നമ്പി നാരായണൻ ആരോപിച്ചിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications