കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിസം കോടതിയിലേക്കോ....? ലോകായുക്തയില്‍ പരാതി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ ലാലിസം കോടതി കയറുമോ...? കാര്യങ്ങള്‍ ഏതാണ്ട് അങ്ങനെയാണ് പോകുന്നത്. ലാലിസത്തിനെതിരെ ലോകായുക്തയില്‍ പരാതി നല്‍കിയിരിക്കുന്നു.

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ലാലിസവും മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ ആയി എത്തിയ വാര്‍ ക്രൈ എന്ന പരിപാടിയും ആണ് ഇപ്പോള്‍ ലോകായുക്തയുടെ മുന്നില്‍ പരാതി ആയി എത്തിയിരിക്കുന്നത്. രണ്ട് പരിപാടികള്‍ക്കുമായി രണ്ട് കോടി രൂപ ചെലവഴിച്ചതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.

Lalisom

പായ്ച്ചിറ നവാസ് എന്ന വ്യക്തിയാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചിരിക്കുന്നത്. തുക അനുവദിച്ചതില്‍ നിയമലംഘനവും ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ടെണ്ടര്‍ വിളിക്കുകയോ ക്വട്ടേഷന്‍ നല്‍കുകയോ ചെയ്യാതെയാണ് മോഹന്‍ലാലിന് രണ്ട് കോടി രൂപ അനുവദിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ഇത് ലോകായുക്ത അന്വേഷിക്കണം എന്നാണ് ആവശ്യം.

വെറും അമ്പത് ലക്ഷം രൂപ മാത്രമേ മോഹന്‍ലാലിന്റെ പരിപാടികള്‍ക്ക് ചെലവ് വരൂ എന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പരിപാടിയില്‍ വ്യാപക അഴിമതി നടന്നു എന്നതിന് വിവരാവകാശ രേഖ തന്നെ തെളിവാണെന്നും പറയുന്നു.

ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടര്‍, കൈരളി, മാതൃഭൂമി എന്നീ വാര്‍ത്താചാനലുകളുടെ ബ്യൂറോ ചീഫുമാരെയും എം.എല്‍.എമാരായ കെ.മുരളീധരന്‍, കെ.ബി.ഗണേഷ്‌കുമാര്‍, പാലോട് രവി എന്നിവരെയും സംവിധായകന്‍ വിനയനെയും മുഖ്യസാക്ഷികളാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. എ

തിര്‍കക്ഷികളായി കായികമന്ത്രി, ചീഫ് സെക്രട്ടറി, കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നാഷണല്‍ ഗെയിംസ് സി.ഇ.ഒ, നടന്‍ മോഹന്‍ലാല്‍ എന്നിവരെ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഫെബ്രുവരി 4 ന് ലോകായുക്ത പരിഗണിക്കും.

English summary
Complaint against Lalisom in Lokayukta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X