മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന; കേസെടുക്കണോയെന്ന് പോലീസ് പരിശോധിക്കും, വെല്ലുവിളിച്ച് സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്‌ഐയുടെ പരാതി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെയാണ് പരാതി. ഡിജിപിക്കാണ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തിനുള്ളില്‍ വെച്ച് മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രതിഷേധം ഗൂഢാലോചനയായിരുന്നുവെന്നും, ഇതിന് പിന്നില്‍ കെ സുധാകരന്‍, വിഡി സതീശന്‍, എന്നിവര്‍ക്ക് പങ്കുണ്ടെന്നുമാണ് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആരോപിച്ചത്.

യൂത്ത് കോണ്‍ഗ്ര് പ്രവര്‍ത്തകര്‍ മാത്രമല്ല, സുധാകരനും സതീശനും അറിഞ്ഞും സമ്മതവും നല്‍കിയാണ് പ്രതിഷേധം നടത്തിയതെന്നാണ് ആരോപണം. അതേസമയം സതീശനും സുധാകരനും എതിരെ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഡിജിപി പരാതി പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്പിക്ക് കൈമാറിയിട്ടുണ്ട്. കേസെടുക്കണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സാധാരണ ഇത്തരം പരാതികള്‍ കേസ് കൈകാര്യം ചെയ്യുന്ന പോലീസിന് തന്നെ കൈമാറുന്നതാണ് രീതി. പക്ഷേ ഇത് സ്‌പെഷ്യല്‍ സെല്ലിനാണ് കേസ് കൈമാറിയിരിക്കുന്നത്. അതേസമയം വെല്ലുവിളിയുമായി വിഡി സതീശന്‍ രംഗത്തെത്തിയത്. ആരെയാണ് കേസെടുക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. ധൈര്യമുണ്ടെങ്കില്‍ കേസെടുക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.
പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ചപ്പോള്‍ ഇത്ര ഭയപ്പെടാന്‍ എന്താണ് ഉള്ളത്, മുഖ്യമന്ത്രി ഇത് ഭീരുവായി പോയല്ല എന്നും സതീശന്‍ പ്രതികരിച്ചു. അതേസമയം നേരത്തെ ഇതേ സംഭവത്തില്‍ കെഎസ് ശബരീനാഥനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് പോലീസിനും സര്‍ക്കാരിനുമേറ്റ തിരിച്ചടിയായിരുന്നു.
അതുകൊണ്ട് വളരെ സൂക്ഷിച്ചാണ് ഈ കേസ് പോലീസ് പരിഗണിക്കുന്നത്. വിമാനത്തിലെ സംഭവവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത്രയും തിരിച്ചടികള്‍ മുന്നില്‍ നില്‍ക്കുന്നത് കൊണ്ട് അല്‍പ്പം ജാഗ്രതയോടെ പോലീസ് ഇടപെടുന്നത്.
കഴിഞ്ഞ രണ്ടര മാസത്തിനിടെ കേരള പോലീസിന് വലിയ തിരിച്ചടികളാണ് നേരിട്ടത്. പിസി ജോര്‍ജ് മുതല്‍ ശബരീനാഥന്‍ വരെ എത്തി നില്‍ക്കുകയാണ്. ശബരീനാഥന്‍ അറസ്റ്റിലാകുമ്പോള്‍ തിരുവനന്തപുരം കമ്മീഷണര്‍ അറിഞ്ഞിരുന്നില്ല. അതുപോലെ സരിത്തിനെ പിടിച്ചുകൊണ്ടുപോയത് ഡിജിപി പോലും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്.
എസ്പി മുതല്‍ ഐജി വരെയുള്ളവരെ മറികടന്ന് ഡിവൈഎസ്പിമാരെ നേരിട്ട് വിളിച്ച് നിര്‍ദേശം നല്‍കുന്നു. ഇടത് അനുകൂലരായ ഏതാനും ഡിവൈഎസ്പിമാരെയും ക്രമസമാധാന ചുമതലയുള്ള എഡിജിപിമാരെയും മാത്രമാണ് വിശ്വാസത്തിലെടുക്കുന്നതെന്നാണ് ആക്ഷേപണം. പല കേസുകളും, അറസ്റ്റുകളും നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തന്നെ അഭിപ്രായമുണ്ട്.












Click it and Unblock the Notifications