സമ്പൂർണ്ണ വാക്സിനേഷൻ; പുതുചരിത്രമെഴുതി കഠിനംകുളത്തെ പുത്തൻതോപ്പ് നിവാസികൾ
തിരുവനന്തപുരം: 18 വയസ്സിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ച് തിരുവനന്തപുരം കഠിനംകുളത്തെ പുത്തൻതോപ്പ് നിവാസികൾ. വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചതോടെ ഗ്രാമത്തിലെ 1500 പേരാണ് വാക്സിനെടുത്തത്. അയൽക്കൂട്ടവും, കുടുംബശ്രീയും, നാട്ടുകൂട്ടവും, വിദേശത്തുള്ള പ്രവാസികളുമെല്ലാം ഒത്തുപിടിച്ചതോടെ ഗ്രാമത്തിൽ സമ്പൂർണ്ണ വാക്സിനേഷൻ നടത്തി മാതൃകയാവുകയാണ് പുത്തൻതോപ്പ് നിവാസികൾ.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

കൊവിഡ് രണ്ടാംഘട്ട രോഗവ്യാപനം കേരളത്തിൽ ഗുരുതരമായപ്പോൾ തിരുവനന്തപുരം പുത്തൻതോപ്പിലും വ്യാപകമായി രോഗം പടർന്നുപിടിച്ചിരുന്നു. 800 വീടുകളാണ് പുത്തൻതോപ്പിലുള്ളത്. വാക്സിനേഷൻ ക്യാമ്പുകളിൽ ക്യൂ നിന്ന് മടുത്തതോടെ പലരും ക്യാമ്പുകളിൽ പങ്കെടുത്ത് വാക്സിനെടുക്കാൻ വിമുഖത കാണിച്ച് വീടുകളിലേക്ക് മടങ്ങി. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത പലർക്കും കൃത്യമായ ടൈം സ്ലോട്ടുകൾ ലഭിച്ചതുമില്ല. ഇതോടെയാണ് പ്രദേശത്ത് ഒരുകൂട്ടം യുവാക്കൾ രംഗത്തിറങ്ങിയത്.

വീടുവീടാന്തരം കയറിയിറങ്ങി യുവാക്കൾ കുത്തിവെപ്പ് കിട്ടാത്തവരുടെ പട്ടിക തയ്യാറാക്കി. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത് പലപ്പോഴും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കുന്നതിന് തടസ്സമായി. മൊബൈൽ ഫോണുകൾ മുഖാന്തിരമാണ് യുവാക്കൾ ആളുകളുടെ പക്കൽ നിന്ന് ഇത്തരത്തിൽ ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. ഇതോടെ ഗ്രാമത്തിലെ ആളുകൾക്ക് സമ്പൂർണ്ണ വാക്സിനേഷൻ നൽകുവാനായി ആളുകൾ സംഭാവനയുമായി മുന്നിട്ടിറങ്ങി. തുക അടച്ച് വാക്സിൻ സ്വീകരിക്കുന്നതിനും ആളുകൾ താല്പര്യം കാണിച്ചു.

വാക്‌സിന്‍ നല്‍കുന്നതിനുള്ള ആവശ്യത്തിനായി കഠിനംകുളത്തെ പുത്തന്‍തോപ്പ് പാരിഷ്ഹാൾ സൗജന്യമായി വിട്ടു നല്‍കാന്‍ പാരിഷ് കൗണ്‍സിലും ഇടവകവികാരിയും തയ്യാറായി. അങ്ങനെ ആദ്യത്തെ വാക്‌സിന്‍ ഡ്രൈവ് ജൂണ്‍ മാസം ഇരുപതാം തീയതിയും രണ്ടാമത്തേത് ജൂലൈ മാസം നാലാം തീയതിയുമാണ് സംഘടിപ്പിക്കാനായത്.

വാക്സിനേഷൻ ഡ്രൈവിൻ്റെ ഒന്നാംഘട്ടം സംഘടിപ്പിച്ചത് ആനയറ കിംസ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു.രണ്ട്, മൂന്ന് ഘട്ടങ്ങൾ ചാക്കയിലെ അനന്തപുരി ആശുപത്രിയുടെ സഹകരണത്തോടെയും സംഘടിപ്പിച്ചു. ഒരു തവണത്തേക്ക് മാത്രമായിരുന്നു നേരത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നതെങ്കിലും ആളുകളുടെ നിരന്തരമായി ആവശ്യപ്പെടലിനെ തുടർന്ന് വാക്സിനേഷൻ ഡ്രൈവുകൾ വീണ്ടും നീട്ടുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാത്ത 936 പേര്‍ക്ക് ഇവിടെ നിന്ന് വാക്‌സിന്‍ നല്‍കാനുമായി. ഇതില്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും ഉള്‍പ്പെടുന്നു. ഇതോടെയാണ്, സമ്പൂർണ്ണ വാക്സിനേഷൻ നടപ്പിലാക്കിയെന്ന ഖ്യാതിയുമായി കഠിനംകുളം പഞ്ചായത്തിലെ പുത്തൻതോപ്പ് നിവാസികൾ പുതുചരിത്രമെഴുതുന്നത്.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications