മുക്കത്ത് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം; പോലീസ് ലാത്തി വീശി

  • Posted By:
Subscribe to Oneindia Malayalam

മുക്കം: വിദ്യാർത്ഥികളെ വരി നിർത്തിച്ച് ബസിൽ കയറ്റുന്നത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തിവീശി. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുക്കം ബസ്റ്റാൻഡിലായിരുന്നു സംഭവം.

വരി നിന്നിരുന്ന വിദ്യാർത്ഥികളെ ബസിൽ കയറ്റിയ ശേഷം ഇനി മുതൽ വരി നിൽക്കാതെ ബസിൽ കയറമെന്ന് എസ് എഫ് ഐ പ്രവർത്തകർ പറഞ്ഞു. ഇതിൽ പ്രകോപിതരായ ബസ് ജീവനക്കാരും അവരുടെ സുഹൃത്തുക്കളും ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. 

തോമസ് ചാണ്ടി പുറത്തേക്ക്, സിപിഎം കൈവിടുന്നു... രാജിക്ക് വഴിയൊരുങ്ങി

mukkamconflict

വിവരമറിഞ്ഞെത്തിയ മുക്കം പോലീസ് ലാത്തി വീശുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

എസ്എഫ്ഐ തിരുവമ്പാടി ഏരിയ സെക്രട്ടറി റഫീഖ്, പ്രസിഡന്റ് വൈശാഖ്, ജോസഫ് വി ജോൺ എന്നിവർക്ക് പരിക്കേറ്റു. ധൈര്യമായി കയറണമെന്ന് ഉപദേശിച്ചാണ് പ്രവർത്തകർ വിദ്യാർത്ഥികളെ യാത്രയച്ചത് .

English summary
conflict between students and bus staff in Mukkam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്